മരയ്ക്കാറിനു മുൻപ് പ്രിയദർശൻ്റെ സംവിധാന മികവ് മലയാളികളിലേയ്ക്ക് എത്തി ! നായകൻ ദുൽഖർ സൽമാൻ !
Published on

By
മലയാളികൾക്ക് അഭിമാന സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ . ഒട്ടേറെ ചിത്രങ്ങൾ വിവിധ ഭാഷകളിലായി പ്രിയദർശൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാന് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ചെയ്തിരിക്കുന്നത്.
ഇപ്പോൾ ചർച്ചയാകുന്നത് പ്രിയദർശന്റെ പരസ്യ ചിത്രമാണ്. ഇത്തവണ അദ്ദേഹം സംവിധാനം ചെയ്ത പരസ്യ ചിത്രത്തിന് ഒരു വലിയ പ്രത്യേകത ഉണ്ട്. മലയാളികളുടെ സ്വന്തം കുഞ്ഞിക്കാ ദുൽഖർ സൽമാനാണ് പ്രിയദർശൻ പുതിയതായി സംവിധാനം ചെയ്ത പരസ്യ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്.ആംസ്ട്രാഡ് എന്ന കമ്പനിയുടെ പരസ്യമാണ് പ്രിയദർശൻ ദുൽഖർ സൽമാനെ വെച്ച് ഒരുക്കിയിരിക്കുന്നത്.
പ്രിയദർശൻ ഒപ്പം ജോലി ചെയ്യാൻ സാധിച്ചതിന്റ സന്തോഷം പങ്കു വച്ചു കൊണ്ടാണ് ദുൽഖർ സൽമാൻ തന്റെ പേജിലൂടെ പരസ്യ ചിത്രം പുറത്തുവിട്ടത് കുട്ടിക്കാലം മുതൽ പരിചയമുള്ള ആളുകളുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ദുൽഖറിനൊപ്പം മണിയൻപിള്ള രാജുവിന്റെ മകൻ നീരജും പ്രശസ്ത നടി പാർവ്വതി നായരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 40 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ പുതിയ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...