ലാലങ്കിൾ.. ലാലങ്കിൾ..!’ സന്തോഷം അടക്കാനാവാതെ കീർത്തി സുരേഷ്

മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയതിന്റെ സന്തോഷത്തിലാണ് നടി കീർത്തി സുരേഷ്. പുരസ്ക്കാരം നേടിയ കീർത്തിനെ നടൻ മോഹൻലാൽ ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വഴുതക്കാട് വിമൻസ് കോളജ് ജംക്ഷനിലെ അച്ഛൻ സുരേഷ് കുമാറിന്റെ ഫ്ലാറ്റിൽ വച്ചാണ് ദേശീയ അവാർഡ് വാർത്ത കീർത്തി അറിഞ്ഞത്. അതിനിടെയാണ് കീർത്തിയുടെ ഫോണിലേക്ക് മോഹൻലാലിന്റെ വിളിവന്നതും. മോഹൻലാൽ ഫാൻസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പുറത്തുവിട്ടിട്ടുള്ളത്.
ലാലങ്കിൾ.. ലാലങ്കിൾ..!’ സന്തോഷം അടക്കാനാവാതെ കീർത്തി തുള്ളിച്ചാടി. വിഡിയോയിൽ കാണാം . ലാലിന്റെ അഭിനന്ദനത്തിനു നന്ദി പറഞ്ഞശേഷം ഫോൺ അച്ഛനു കൈമാറി. സന്തോഷം ലാൽ പങ്കുവച്ചപ്പോൾ ‘അടുത്ത തവണ ഞാൻ വാങ്ങിക്കും ലാലു നോക്കിക്കോളൂ’ എന്ന സുരേഷ് കുമാറിന്റെ മറുപടി മുറിയിൽ പൊട്ടിച്ചിരി പടർത്തി.
keerthi suresh- mohanlal praises her
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...