ഉര്‍വശിയേക്കാള്‍ മുൻപ് മഞ്ജു വാര്യരെയായിരുന്നു നായികയായി നിശ്ചയിച്ചത്;

ഉര്‍വശിയേക്കാള്‍ മുൻപ് മഞ്ജു വാര്യരെയായിരുന്നു നായികയായി നിശ്ചയിച്ചത്. എന്നാൽ മഞ്ജു പിന്നീട് തീരുമാനം മാറ്റിയെന്ന് തുറന്ന് പറഞ്ഞു സംവിധയകനും നിർമ്മാതാവുമായ പി ടി കുഞ്ഞുമുഹമ്മദ്.
ഗര്‍ഷോമിൽ ആദ്യം നിശ്ചയിച്ചിരുന്നത് ഉര്‍വശിക്ക് പകരം മഞ്ജു വാര്യരെയായിരുന്നു. ഇതിന്റെ ഭാഗമായി ചെറിയ സംഖ്യ മഞ്ജുവിന് അഡ്വാന്‍സും നല്‍കിയിരുന്നു. എന്റെ വീടനടുത്തുതന്നെ ആയിരുന്നു മഞ്ജുവിന്റെ താമസവും. അഭിനയിക്കാന്‍ തയ്യാറാണെന്നും നടി പറഞ്ഞിരുന്നു.എന്നാൽ മഞ്ജു പിന്നീട് പിന്മാറി. അതിന് കാരണം, സിനിമയില്‍ നായകനായെത്തുന്നത് മുരളിയായത് കൊണ്ടാണ് . ഇതായിരുന്നു പ്രാധാന കാരണം.
ഇതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമായ ‘പത്ര’ത്തില്‍ മഞ്ജുവിന്റെ അച്ഛനായാണ് മുരളി അഭിനയിച്ചത്. മഞ്ജുവിന് മാനസികമായി ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രയാസമുള്ളതായി അറിയിച്ചിരുന്നു’.-അദ്ദേഹം പറഞ്ഞു.എന്നാല്‍, മുരളിയെ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ സാധിക്കില്ലെന്നും മഞ്ജുവിന് തീരുമാനമെടുക്കാമെന്നും താന്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് അഡ്വാന്‍സ് നല്കിയ തുക ഒരു പ്രശ്നവുമില്ലാതെ മാന്യമായി തിരികെ ഏല്‍പ്പിച്ചു. ശേഷം ചിത്രത്തില്‍ മഞ്ജുവിന് പകരമായാണ് ഉര്‍വശി നായികയായിട്ട് വരുന്നത്.അദ്ദേഹം പറഞ്ഞു. ‘- ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കുഞ്ഞുമുഹമ്മദ് പറഞ്ഞു.
PT kunjumuhammed tells about manju warrier
.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...