
Bollywood
സാഹോ എനിക്കൊരു അഗ്നിപരീക്ഷയാണ്;പ്രഭാസ് പറയുന്നു!
സാഹോ എനിക്കൊരു അഗ്നിപരീക്ഷയാണ്;പ്രഭാസ് പറയുന്നു!
Published on

By
ലോകമെബാടും ആരാധകരുള്ള നടനാണ് പ്രഭാസ് .ബാഹുബലി എന്ന രാജമൗലി എന്ന സംവിധായകന്റെ സൃഷ്ടിയായിരുന്നു പ്രഭാസ് ന്റെ ബാഹുബലി.വിവിധ ഭാഷകളിലായി ഇറങ്ങിയ ചിത്രം വലിയ വിജയമാണ് ലോകത്തെബാടും സൃഷ്ട്ടിച്ചത്.ശേഷം ബാഹുബലിയിൽ നിന്നും സാഹോയിലേക്കുള്ള കുതിച്ചു കേട്ടമായിരുന്നു പ്രഭാസിന്റേത് .
സംവിധായകന് രാജമൗലി സമ്മാനിച്ച ബാഹുബലിയുടെ ആടയാഭരണങ്ങള്‍ ഇറക്കിവെച്ച് നടന് പ്രഭാസ് വീണ്ടും വെള്ളിത്തിരയില്‍, ബഹുഭാഷകളിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ പ്രദര്‍ശനത്തിനൊരുങ്ങി.
”സാഹോ എനിക്കൊരു അഗ്നിപരീക്ഷയാണ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പ്രിയപ്പെട്ട ബാഹുബലിയെന്ന കഥാപാത്രത്തിന്റെ നിഴല്‍ ഇന്നും എനിക്കൊപ്പമുണ്ട്. അതില്‍നിന്നും പുറത്തുകടക്കുകയെന്ന ശ്രമകരമായൊരു ദൗത്യമാണ് ഈ ചിത്രത്തിലൂടെ നടത്തുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ചേരുവകളെല്ലാം ചേര്‍ത്താണ് സാഹോ ഒരുക്കിയിരിക്കുന്നത്.”-
സാഹോയെന്നാല് ജയ് ഹോ എന്നാണ്. പരീക്ഷണങ്ങളിലൂടെ കടന്നുപോയി വിജയംനേടുന്ന നായകന്റെ കഥയാണിത്. ബാഹുബലി ആദ്യ ഭാഗം പുറത്തിറങ്ങിയ ശേഷം പൊതു ഇടങ്ങളിലെത്തുമ്പോഴെല്ലാം ആ പേരുകൂട്ടിയാണ് എന്നെ എല്ലാവരും വിളിച്ചിരുന്നത്.
കലാസംവിധാനം നിര്‍വഹിച്ച സാബുസിറിള്‍ സിനിമയിലെ ഓരോ രംഗവും മനോഹരമായാണ് ഒരുക്കിയത്. ഗാനരംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളും കോടികള്‍ ചെലവിട്ടാണ് ചിത്രീകരിച്ചത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയാണിത്. അവതരണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ടീം തന്നെയാണ് ചിത്രത്തിനു പുറകില്‍ പ്രവര്‍ത്തിച്ചത്. അഭിനയജീവിതത്തില്‍ സാഹോ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബാഹുബലിക്കുശേഷം ആര്‍ക്കൊപ്പം എന്ന ചോദ്യം പ്രസക്തമായിരുന്നു. അതുകൊണ്ടുതന്നെ ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിത്. തിരക്കഥയുടെ കരുത്തും കഥാപാത്രത്തിന്റെ പ്രസക്തിയുംതന്നെയാണ് സുജീത്തിനൊപ്പം സാഹോയിലേക്ക് ചേരാന്‍ എന്നെ പ്രേരിപ്പിച്ചത്. ബാഹുബലി നൂറ്റാണ്ടുകള്‍ പുറകിലുള്ള കഥയാണ് പറയുന്നതെങ്കില്‍ സാഹോയിലെ നായകന് ജീവിക്കുന്നത് ഇന്നത്തെ ലോകത്താണ്.
തീപാറുന്ന സംഘട്ടനങ്ങളും അതിശയിപ്പിക്കുന്ന ടെക്നോളജിയുടെ വേഗവുമെല്ലാം കഥയ്ക്ക് കൂട്ടായി എത്തുന്നുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഒരു സംഘമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത്. അവരുടെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. ബാഹുബലിയുടെ ഇമേജിനുപുറത്തുവരാന് സാഹോയിലെ കഥാപാത്രത്തിനു കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. സിനിമ സ്വീകരിക്കപ്പെടുന്നതോടെ കഥയ്ക്കും കഥാപാത്രത്തിനും തുടര്‍ച്ചയുണ്ടായേക്കാം.
തെലുങ്കിലും ഹിന്ദിയിലുമാണ് സാഹോ ചിത്രീകരിച്ചത്. മലയാളം, കന്നഡ, തമിഴ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുകയായിരുന്നു. ഹിന്ദി എഴുതാനും വായിക്കാനും അറിയാമെങ്കിലും ഒഴുക്കോടെ സംസാരിക്കാന്‍ പ്രയാസമായിരുന്നു. കഥാപാത്രത്തിന് സ്വന്തം ശബ്ദംതന്നെ നല്‍കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അതിനായി ഡയലോഗുകള്‍ പഠിച്ചെടുത്ത് പറയുകയായിരുന്നു. ചിത്രത്തിലെ നായിക ശ്രദ്ധകപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനായി എന്നെ സഹായിച്ചു.
ട്രെയ്നര്‍ ലക്ഷ്മണ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് വര്‍ക്കൗട്ടുകള്‍ മുന്നോട്ടുപോയത്. സിനിമയ്ക്കുവേണ്ടി നിര്‍മിച്ച ട്രക്കുകളും ഫാക്ടറികളുമെല്ലാം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അബുദാബിയില്‍വെച്ച് നടത്തിയ ചേസിങ് രംഗങ്ങള്‍ തിയേറ്ററുകളില്‍ ഇളക്കം തീര്‍ക്കുന്നതായിരിക്കും.
about prabhas new movie saaho
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...