
Social Media
ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗി; ഉയരെക്കെതിരെ ഹരീഷ് പേരടി!
ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗി; ഉയരെക്കെതിരെ ഹരീഷ് പേരടി!
Published on

By
മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഉയരെ .മികച്ച പ്രേക്ഷക പ്രീതിയുടെ മുൻപോട്ട് പോകുന്ന സിനിമയായിരുന്നു .എന്നാലിപ്പോൾ ഹരീഷ് പേരാടി ചിത്രത്തെ വിമർശിച്ചെത്തിയിരിക്കുകയാണ് .പൊതുവെ ഹരീഷ്‌പേരടി അഭിനന്ദിച്ചും ,വിമർശിച്ചും,സോഷ്യൽ മീഡിയയിൽ സജീവമാകുന്ന താരമാണ്.ഇപ്പോഴിതാ ഉയരക്കെതിരെ ഉള്ള വിമർശനവുമായാണ് വന്നിരിക്കുന്നത്.
പല്ലവി രവീന്ദ്രൻ എന്ന ആസിഡ് ആക്രമണത്തിനെ അതിജീവിച്ച പെൺകുട്ടിയുടെ കഥപറഞ്ഞ ചിത്രമാണ് മനു അശോകൻ സംവിധാനം ചെയ്ത ഉയരെ. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ പല്ലവിയായി എത്തിയത് പാർവതി തിരുവോത്തായിരുന്നു. പാർവതി പല്ലവിയായി ജീവിക്കുകയായിരുന്നു എന്ന അഭിപ്രായവുമായി അന്യഭാഷകളിൽ നിന്നുള്ളവർവരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെ വിമർശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗിയുണ്ട്, എന്നാൽ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ആ ഭംഗിയില്ല എന്നാണ് ഹരീഷ് പേരടിയുടെ വിമർശനം. ‘ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണമൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാൻ തോന്നുന്നത്’-ഹരീഷ് പേരടി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗിയുണ്ട്… എന്നാൽ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാർത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)…
സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നിൽ കൈയ്യടിച്ചേ പറ്റു…. ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം… എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാൻ തോന്നുന്നത്)..ഇത്തരം സിനിമകൾ ഒരു പാട് ഫെസ്റ്റിവലുകൾ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളിൽ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി….
hareesh peradi talk about uyare movie
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...