ടിക്ക് ടോക്കിൽ തരംഗമായി പട്ടാഭിരാമൻ ! വിജയികൾ സ്വന്തമാക്കിയ കിടിലൻ സമ്മാനം

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാഭിരാമൻ. നാളെ റിലീസിനൊരുങ്ങാനിരിക്കെ ടിക്ക് ടോക്കിലും ചിത്രം തരംഗമാവുകയാണ്. ടിക് ടോക്ക് ചലഞ്ചിലെ വിജയികളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. കണ്ണൂരിൽ നിന്നുള്ള എലീന ,വിസ്മയ എന്ന രണ്ട് പെൺകുട്ടികളാണ് വിജയികൾ. വിജയികൾക്ക് നടൻ ജയറാം കിടിലം സമ്മാനങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോസുമാണ് ഇപ്പോൾ തരംഗമാകുന്നത്.
പട്ടാഭിരാമന്റെ സംവിധായകൻ കണ്ണൻ താമരക്കുളം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. “പട്ടാഭിരാമൻ ടിക്ക്ടോക്ക് ചലഞ്ചിലെ വിജയികൾക്ക് സമ്മാനം നൽകുന്ന ജയറാമേട്ടനും സമ്മാനം വാങ്ങുന്ന വിജയികളും” എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതാണിപ്പോൾ ആരാധകർ ഏറ്റുപിടിച്ചിരിക്കുന്നത്.
ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്.ചിത്രത്തിൽ ഫുഡ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. പട്ടാഭിരാമന് സംസാരിക്കുന്നത് ഭക്ഷ്യ മാഫിയയെ കുറിച്ചാണെന്ന് കണ്ണന് താമരകുളം പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചിലസംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത് . ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമ കൂടിയാണ് പട്ടാഭിരാമന്.
തിങ്കള്‍ മുതല്‍ വെള്ളി വരെ , അച്ചായൻസ് , ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രേം കുമാർ മാധുരി, ബൈജു, സുധീര്‍ കരമന, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സായി കുമാര്‍, ദേവന്, തെസ്നി ഖാന്, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. കണ്ണന് താമരക്കുളവും, ദിനേശ് പള്ളത്തും ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമാണ് പട്ടാഭിരാമന്. കൈതപ്രവും മുരുകന് കാട്ടാക്കടയുമാണ് ഗാനരചന .
pattabhiraman- tik tok challenge winners-
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....