
Social Media
ബിക്കിനിയിൽ അനുഷ്ക്ക, അനുമോദിച്ച് കൊഹ്ലി;വൈറലായി ചിത്രം!
ബിക്കിനിയിൽ അനുഷ്ക്ക, അനുമോദിച്ച് കൊഹ്ലി;വൈറലായി ചിത്രം!

By
ആരാധകരുടെ പ്രിയ ജോഡികളാണ് അനുഷ്ക്ക ശർമയും , കോഹ്ലിയും .തന്റെ ജോലിയിൽ നിന്നും അൽപ്പസമയം അവധിയെടുത്ത് വെക്കേഷൻ ആസ്വദിക്കുകയാണ് ബോളിവുഡ് നടി അനുഷ്ക്ക ശർമ. എന്നാൽ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൊഹ്ലിക്ക് ഇത് വിശ്രമത്തിനുള്ള സമയമല്ല. വെസ്റ്റ് ഇൻഡീസ് ടൂറിനായി എത്തിയതാണ് കൊഹ്ലി. ഭർത്താവിനോടൊപ്പമാണ് അനുഷ്ക്ക കരീബിയൻ ദ്വീപുകളിലേക്ക്എത്തിയത്. കൊഹ്ലി ക്രിക്കറ്റിന്റെ തിരക്കുകളിൽ മുഴുകുമ്പോൾ ബിക്കിനിയിൽ കരീബിയൻ കടൽത്തീരത്തെ ഇളവെയിലും ആസ്വദിച്ച് നടക്കുകയാണ് അനുഷ്ക്ക.
താൻ ബിക്കിനീ വേഷത്തിലിരിക്കുന്ന ചിത്രം അനുഷ്ക്ക ശർമ ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. കുറുകെ പിങ്കും, ഓറഞ്ചും വരകളുള്ള ബിക്കിനി വേഷത്തിൽ നനഞ്ഞ കടലതീരത്ത് കൈകൾ തുടകൾക്കിയിൽ തിരുകി മുട്ടുക്കുത്തി ഇരിക്കുന്ന രീതിയിലാണ് അനുഷ്ക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ‘സൂര്യചുംബനത്താൽ അനുഗ്രഹീതയായിരിക്കുന്നു’ എന്നാണ് അനുഷ്ക്ക ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
തിരക്കിനിടയിലും അനുഷ്ക്കയുടെ ഈ ചിത്രത്തിനടിയിൽ കമന്റിടാൻ കൊഹ്ലി സമയം കണ്ടെത്തിയിട്ടുണ്ട്. ഒരു ‘ഹാർട്ട്’ ഇമോജിയും ‘ലവ്സ്ട്രക്ക്’ ഇമോജിയുമാണ് കൊഹ്ലി അനുഷ്ക്കയുടെ ചിത്രത്തിന് താഴെ കമന്റായി ഇട്ടിരിക്കുന്നത്. അനുഷ്ക്കയുടെ ചിത്രത്തിന് ആദ്യം കമന്റ് നൽകിയവരിൽ ഒരാളും കൊഹ്ലിയാണ്. ഏതാനും മണിക്കൂറുകൾക്ക് മുൻപ്, 11 വർഷം മുൻപ് ആരംഭിച്ച തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ വാർഷികം സൂചിപ്പിച്ച് കൊണ്ട് കൊഹ്ലിയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു.
about anushka sharma
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...