
Social Media
അബിയുടെ അമ്മായിയുടെ മകനാണ്;രസകരമായ മറുപടിയുമായി നൗഷാദ്!
അബിയുടെ അമ്മായിയുടെ മകനാണ്;രസകരമായ മറുപടിയുമായി നൗഷാദ്!

By
കേരളം പ്രളയത്തെ ഒരുമിച്ച് നിന്ന് നേരിടുകയാണ് .ഇതിനിടയിലാണ് വലിയമനസുമായി നൗഷാദ് ജനങൾക്ക് മാതൃകയായി കയറിവരുന്നത് . തന്റെയടുത്ത് ഉണ്ടായിരുന്ന മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ബാധിതരെ സഹായിക്കാനായി നല്കിയ നൗഷാദിക്കയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സഹായം ചോദിച്ച് എത്തിയപ്പോള്‍ ഒട്ടും മടിച്ച് നില്‍ക്കാതെയാണ് നൗഷാദ് എന്ന മാലിപ്പുറത്ത്കാരന് അവര്‍ക്ക് ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്‍കിയത്. നടന് രാജേഷ് വര്‍മ്മയായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ നൗഷാദിനെ എല്ലാവര്ക്കും പരിചയപ്പെടുത്തിയത്.
വീഡിയോ പുറത്തിറങ്ങിയ ശേഷം വളരെ പെട്ടെന്നാണ് നൗഷാദിക്ക എല്ലാവരുടെയും പ്രിയങ്കരനായി മാറിയിരുന്നത്. നൗഷാദിന് അന്തരിച്ച നടനും മിമിക്രി താരവുമായ അബിയുടെ മുഖച്ഛായ ഉണ്ടെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ നൗഷാദ് തന്നെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പലരുടെയും ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് നൗഷാദ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.
ഇതൊന്നും ആദ്യമായല്ല കേള്‍ക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവില്‍ നൗഷാദും മകളും പറഞ്ഞിരുന്നു. അബിയാണെന്ന് തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോട് വന്ന് സംസാരിക്കാറുണ്ടെന്ന് മകള്‍ ഫര്‍സാന വീഡിയോയില്‍ പറയുന്നു. ഇതുകേട്ട് നൗഷാദ് ചിരിച്ചുകൊണ്ട് പറയുന്നത്, അവരോടൊക്കെ അബിയുടെ അമ്മായിയുടെ മകനാണെന്നാണ് പറയാറ് എന്നാണ്. ഇത കേട്ട് ലൈവില്‍ മകളും ചിരിക്കുന്നുണ്ട്.
വാപ്പാ ഹിന്ദി ചിത്രങ്ങളുടെ വലിയ ആരാധകനാണെന്ന പറയുന്ന മകള്‍ അതുകൊണ്ടാകാം ഇത്തരത്തിലൊരു ഹെയര്‍ സ്റ്റെെലൊക്കെ സ്വീകരിച്ചതെന്നും പറയുന്നു. സത്യത്തില്‍ വാപ്പ ഇങ്ങനെ ചെയ്തതില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും ഇപ്പോള്‍ മാത്രമാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞതെന്നും നൗഷാദിന്റെ ഭാര്യയും മകളും ഒരേപോലെ പറയുന്നു. വാപ്പ ഇപ്പോല്‍ താരമായതില്‍ സത്യത്തില്‍ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല.
naushad talk about abhi
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...