കോടികൾ നൽകാമെന്ന് പറഞ്ഞിട്ടും കരൺ ജോഹറിനോട് നോ പറഞ്ഞു വിജയ്

തെന്നിന്ത്യൻ ആരാധകരുടെ ഹരമായി മാറിയ അഭിനയ പ്രതിഭാസമാണ് നടൻ വിജയ് ദേവർകൊണ്ട. അർജുൻ റെഡ്ഢിയിലൂടെ ആരാധകരെ കയ്യിലെടുത്ത താരം ഇതായിപ്പോൾ പ്രശസ്ത ഫിലിം മേക്കർ കരൺ ജോഹറിനോട് നോ പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഈയടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഡിയർ കോമ്രേഡ്. നാല് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്.
ചിത്രത്തിന്റെ ഹിന്ദി റീമേക്കാവകാശം അടുത്തിടെയാണ് വിറ്റുപോയത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന് കരണ്‍ ജോഹറാണ് ഡിയര്‍ കോമ്രേഡ് റീമേക്കാവകാശം സ്വന്തമാക്കിയിരിക്കുന്നത് .റീമേക്ക് അവകാശം സ്വന്തമാക്കിയതിന് പിന്നാലെ ഹിന്ദി പതിപ്പില്‍ നായകനാവാന്‍ വിജയ് ദേവരകൊണ്ടയെ കരണ്‍ ജോഹര്‍ ക്ഷണിച്ചു . എന്നാൽ, കരൺ ജോഹറിനോട് നോ പറഞ്ഞിരിക്കുകയാണ് താരം. ഇപ്പോൾ എന്തായാലും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനില്ലെന്നാണ് നടൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ വിജയ്ക്ക് 40 കോടി രൂപയാണ് കരൺ വാഗ്ദാനം ചെയ്തിരുന്നത്. ആറ് കോടി രൂപയ്ക്കായിരുന്നു സംവിധായകന് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.
മുന്‍പ് അര്ജുന് റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങില്‍ അഭിനയിക്കാനും വിജയ് ദേവരകൊണ്ടയ്ക്ക് ക്ഷണം വന്നിരുന്നു. എന്നാല്‍ അതും നടന് വേണ്ടെന്നു വെക്കുകയായിരുന്നു. ഒരു ദേശീയ മാധ്യമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
vijay devarkonda- karan johar- said No
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ...