
Malayalam Breaking News
താരപുത്രൻ്റെ സിനിമയിൽ നായകനായി പ്രണവിൻ്റെ തിരിച്ചുവരവ് ! നായികയും താരപുത്രി !
താരപുത്രൻ്റെ സിനിമയിൽ നായകനായി പ്രണവിൻ്റെ തിരിച്ചുവരവ് ! നായികയും താരപുത്രി !
Published on

By
പ്രണവ് മോഹൻലാൽ ഒരിടവേളക്ക് ശേഷം നായകനായി എത്തുകയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ . ആദി എന്ന ബ്ലോക്ക്ബസ്റ്റര്‍ ജീത്തു ജോസെഫ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അതിനു ശേഷം പ്രണവ് അഭിനയിച്ചത് മോഹന്‍ലാല്‍- പ്രിയദര്ശന് ചിത്രമായ മരക്കാര്‍, അറബിക്കടലിന്റെ സിംഹത്തില്‍ ആണ്.
ഐ വി ശശിയുടെ മകന് അനി ഐ വി ശശിയുടെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രത്തിലും പ്രണവ് ആണ് നായകന് എന്നാണ് വിവരം. ഈ ചിത്രത്തിന് ശേഷമാണോ വിനീത് ശ്രീനിവാസന് ചിത്രം ആരംഭിക്കുക എന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന് എന്നിവരെ നായകന്മാരാക്കിയാണ് വിനീത് ശ്രീനിവാസന് ഇത് വരെ സംവിധാനം ചെയ്തിട്ടുള്ളത്.
അടുത്ത വര്‍ഷം വിഷുവിനു ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് വിനീത് പ്ലാൻ ചെയ്യുന്നത് . നായികയായി കീർത്തി സുരേഷിനെയാണ് തീരുമാനിച്ചിരിക്കുന്നത്. പ്രണവും കീർത്തിയും കുഞ്ഞാലി മറയ്ക്കറിലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഒരു വർഷമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് വിനീത് ശ്രീനിവാസൻ.
pranav mohanlals next with vineeth sreenivasan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...