അങ്ങനെയൊരു വലിയ തെറ്റ് ഞാൻ മോഹൻലാലിനോട് ചെയ്തു പോയി – ജയരാജിന്റെ വെളിപ്പെടുത്തൽ !
Published on

By
ദേശിയ പുരസ്കാരങ്ങൾ വരെ സ്വന്തമാക്കിയിട്ടുള്ള സംവിധായകനാണ് ജയരാജ് . മലയാള സിനിമയിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്താൻ ജയരാജിനു സാധിച്ചു . എന്നാൽ ഇതുവരെ മോഹൻലാലിനൊപ്പം ഒരു ചിത്രം ചെയ്യാൻ ജയരാജന് സാധിച്ചില്ല. മമ്മൂട്ടിയും , സുരേഷ് ഗോപിയും ജയറാമും , ദിലീപുമൊക്കെ ജയരാജിന്റെ നായകന്മാരാകുകയും ചെയ്തു .
തന്റെ ഒരു തെറ്റു കൊണ്ടാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം നടക്കാതെ പോയതെന്നും അതിൽ ഇപ്പോഴും മോഹൻലാലിനു വിഷമമുണ്ടെന്ന് താൻ കരുതുന്നതായും ജയരാജ് പറഞ്ഞു. മോഹൻലാൽ- ജയരാജ് ചിത്രം ഇതുവരെ സംഭവിക്കാത്തതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമേകുകയായിരുന്നു ജയരാജ്.
” ദേശാടനത്തിനു ശേഷമാണ് മോഹൻലാലിനെ വെച്ചൊരു സിനിമ പ്ലാൻ ചെയ്യുന്നത്. മഴയുടെ പശ്ചാത്തലത്തിലുള്ളൊരു സിനിമയായിരുന്നു അത്. കോസ്റ്റ്യൂം വരെ വാങ്ങി, പാട്ടുകൾ എല്ലാം റെക്കോർഡ് ചെയ്തു. പക്ഷേ എന്റെ ഒരു തെറ്റ് കൊണ്ട്, എന്റെ ജീവിതത്തിൽ ഉണ്ടായ ചില പ്രത്യേക സാഹചര്യം കൊണ്ട് എനിക്കത് ചെയ്യാൻ പറ്റിയില്ല. അവസാനനിമിഷം ഞാൻ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. സൗത്ത് ആഫ്രിക്കയിൽ കുടുംബത്തിനൊപ്പമുള്ള ഒരു യാത്രയിൽ ആയിരുന്നു അദ്ദേഹം. യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച് ഷൂട്ടിംഗിനായി അദ്ദേഹം എത്തിയപ്പോൾ അറിയുന്നത് ഞാൻ ആ സിനിമ ഡ്രോപ്പ് ചെയ്തു എന്നാണ്. ‘എന്നോട് നേരത്തെ പറയാമായിരുന്നില്ലേ?’ എന്ന് എന്നോട് ചോദിച്ചു,” നടക്കാതെ പോയ മോഹൻലാൽ ചിത്രത്തെ കുറിച്ച് ജയരാജ് പറയുന്നു. കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയരാജ്.
“ആ സംഭവം അദ്ദേഹത്തിനു വിഷമം ഉണ്ടാക്കിയിട്ടുണ്ടാവാം. പിന്നീട് പലപ്പോഴും പല തിരക്കഥകളും ഞാനദ്ദേഹവുമായി സംസാരിച്ചുവെങ്കിലും ലാഘവത്തോടെ ചിരിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. കുഞ്ഞാലി മരക്കാറിന്റെ തിരക്കഥ മൂന്നു വർഷത്തോളം അദ്ദേഹം കയ്യിൽ വെച്ചിട്ടും തിരിച്ചൊരു മറുപടി പറഞ്ഞില്ല. ‘വീരം’ എന്ന ചിത്രത്തിന്റെ പൂർണമായ തിരക്കഥ കൊടുത്തിട്ടും ഇതു പ്രാക്റ്റിക്കൽ ആവുമോ എന്നൊക്കെ ചോദിച്ച് ഒഴിയുകയായിരുന്നു,” ജയരാജ് കൂട്ടിച്ചേർത്തു.
jayaraj about mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...