
Malayalam Breaking News
നഷ്ടപ്പെട്ടെന്ന് കരുതിയ കരുത്ത് പല്ലവി തിരികെ നൽകി – പാർവതി
നഷ്ടപ്പെട്ടെന്ന് കരുതിയ കരുത്ത് പല്ലവി തിരികെ നൽകി – പാർവതി
Published on

By
പല്ലവിയും ആനന്ദും മലയാളികളുടെ ഹൃദയത്തോട് ചേർന്ന് നിന്നിട് 100 ദിനങ്ങളായി . ശനിയാഴ്ച കൊച്ചിയിൽ 100 ദിന ആഘോഷത്തിൽ ആ കഥാപാത്രങ്ങളുടെ നിറവിലായിരുന്നു ഉയരെ ടീം. അഭിനന്ദനങ്ങളുടെയും ആശംസകളുടെയും മഴയില്‍ നനഞ്ഞ് പല്ലവി രവീന്ദ്രനായ പാര്‍വതി തിരുവോത്തും ഗോവിന്ദ് ബാലകൃഷ്ണനായ ആസിഫ് അലിയും കൈകൂപ്പിനിന്നു.
എല്ലാവരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു കഥയും കഥാപാത്രങ്ങളുമായി ‘ഉയരെ’ എന്ന സിനിമ ‘എസ് ക്യൂബ്’ എന്ന ബാനറില്‍ തന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ക്ക് നിര്‍മിക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പി.വി. ഗംഗാധരന് പറഞ്ഞു.
പല്ലവി കൃത്യസമയത്ത് വന്നുചേര്‍ന്ന കഥാപാത്രമാണെന്ന് പാര്‍വതി പറഞ്ഞു. നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ കരുത്ത് പല്ലവിയിലൂടെ വീണ്ടുകിട്ടിയെന്നും പാര്‍വതി പറഞ്ഞു.
ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് ധൈര്യം സമ്മാനിച്ച ചിത്രമായിരുന്നു ‘ഉയരെ’ എന്ന് ആസിഫ് അലി പറഞ്ഞു.പെണ്മക്കളുടെ ആഗ്രഹങ്ങള്‍ക്കും വീഴ്ചകള്‍ക്കുമൊപ്പം നില്ക്കുന്നവരാകണം അച്ഛനെന്ന സന്ദേശം ജീവിതത്തിലേക്ക് ആഴത്തില്‍ തന്നതാണ് ഈ ചിത്രമെന്ന് നടന് സിദ്ദിഖ് പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകന് മനു അശോകന്, തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്, ചിത്രത്തിലെ അഭിനേതാക്കളായ പ്രതാപ് പോത്തന്, പ്രേം പ്രകാശ്, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി, നാസര്‍ ലത്തീഫ്, സംഗീത സംവിധായകന് ഗോപീ സുന്ദര്‍, സംവിധായകന് സത്യന് അന്തിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
uyare movie 100 day celebration
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...