
Malayalam
മമ്മുട്ടിയുടെ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചു ;വിവാദത്തിൽ മോഹൻലാലിന്റെ മരക്കാർ ;വെല്ലുവിളിച്ച് പ്രിയദര്ശന്!
മമ്മുട്ടിയുടെ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചു ;വിവാദത്തിൽ മോഹൻലാലിന്റെ മരക്കാർ ;വെല്ലുവിളിച്ച് പ്രിയദര്ശന്!

By
നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ് മരക്കാരിന്റെ വരവ് .ഇപ്പോൾ ഇതാ മറ്റൊരു പ്രേശ്നമാണ് വന്നിരിക്കുന്നത് .മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം വിവാദത്തില്‍. തന്റെ തിരക്കഥ മോഷ്ടിച്ചാണ് പ്രിയദര്ശന് സിനിമയൊരുക്കുന്നതെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത രചയിതാവ് ടി. പി രാജീവന്.
മമ്മൂട്ടിയെ നായകനാക്കി ഷാജി നടേശന് നിര്‍മ്മിക്കാനിരുന്ന കുഞ്ഞാലി മരക്കാരുടെ രചയിതാക്കളില്‍ ഒരാളാണ് ടി. പി രാജീവന്. ശങ്കര്‍ രാമകൃഷ്ണനോപ്പം ചേര്‍ന്ന് ടി. പി രാജീവന് ആണ് ഈ പ്രോജക്ടിന് തിരക്കഥ ഒരുക്കുക എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ മോഹന്‍ലാല്‍ – പ്രിയദര്ശന് ചിത്രം ആരംഭിച്ചതോടെ ഈ പ്രോജെക്ടിനെ പറ്റി കൂടുതല്‍ ഒന്നും കേട്ടില്ല. എന്നാല്‍ ഈ ആരോപണം നിഷേധിച്ചു കൊണ്ട് തന്നെ പ്രിയദര്ശന് രംഗത്ത് വന്നിട്ടുണ്ട്.
കുഞ്ഞാലി മരക്കാര്‍ എന്ന പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാന്‍ ടി. പി രാജീവനെ താന്‍ കണ്ടിട്ടുണ്ട് എന്നത് സത്യം ആണെങ്കിലും ഇതിന്റെ തിരക്കഥ ദാമോദരന്‍ മാഷ് ഒരുക്കിയതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത് എന്നും ധൈര്യമുണ്ടെങ്കില്‍ ടി. പി രാജീവന് താന്‍ എഴുതിയ കഥ വെളിപ്പെടുത്തണം എന്നും പ്രിയന് വെല്ലുവിളിക്കുന്നു.
അതേസമയം അന്തരിച്ചു പോയ ടി. ദാമോദരന്‍ മാഷ് എഴുതി നല്കിയ പൂര്‍ണ്ണമാവാത്ത തിരക്കഥയെ അധികരിച്ചു പ്രിയദര്‍ശനും ഐ. വി ശശിയുടെ മകന് ആയ അനി ഐ. വി ശശിയും ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതെന്നാണ് മാമാങ്കത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പക്ഷം.
Priyadarshan says he’ll make Kunjali Marakkar with Mohanlal
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....