അകാലത്തില്‍ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ നടന് ജയന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സഹോദര പുത്രനും സിനിമാ-സീരിയല്‍ താരവുമായ ആദിത്യന് രംഗത്ത് വന്നിരുന്നു . വല്യച്ഛന്റെ 80 പിറന്നാള്‍ ആണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നുവെന്നും ആദിത്യന് ഫേസ്ബുക്കില്‍ കുറിച്ചു.
ഇപ്പോൾ ജയന്റെ ഓർമകൾക്ക് മുൻപിൽ തലകുനിക്കുകയാണ് നടൻ ഉണ്ണി മുകുന്ദനും. ഏതൊരു സിനിമ പ്രേമിക്കും ജയൻ ഒരു ഹറാം തന്നെയായിരുന്നു എന്നതിന്റെ തെളിവാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പിൽ തെളിയുന്നത് .
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ് ;
ഞാൻ ഇന്നും ഉറച്ച് വിശ്വസിക്കുന്നു ഇദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർതാരം ഒരു മലയാളി ആയേനെ എന്ന്…തന്റെ ചെറുപ്രായത്തിൽ ഒരു സുരക്ഷ ഉപകരണങ്ങളുടെയും സഹായം ഇല്ലാതെ ചെയ്ത ഒരു ആക്ഷൻ രംഗം കൊണ്ട് ആണ് അദ്ദേഹം നമ്മളെ വിട്ടുപോയത്.അദ്ദേഹം മരിച്ചത് സിനിമയ്ക്ക് വേണ്ടി ആണ്, അതുകൊണ്ട് സിനിമ ഉള്ളിടത്തോളം കാലം ആ പ്രതിഭയ്ക്ക് മരണമില്ല.
ആ കാലഘട്ടത്തിൽ തന്നെ ഇത്രയും റിസ്ക് എടുത്ത ഒരു മനുഷ്യൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും വലിയ സ്റ്റാർ ആയി മലയാളികളുടെ അഭിമാനായി നിലനിന്നേനെ എന്നതിൽ യാതൊരു തർക്കവുമില്ല.മലയാളം കണ്ട ഏറ്റവും വലിയ ട്രെൻഡ്സെറ്ററിന് ആക്ഷൻ രംഗങ്ങൾ കൊണ്ട് ആദ്യമായി തിയറ്ററുകൾ ഇളക്കി മറിച്ച ഇതിഹാസത്തിനു , സൂപ്പർതാരങ്ങളിൽ സൂപ്പർതാരത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.. 🙏 Happy Bday To The Ultimate TrendSetter and Action SuperStar !
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...