Malayalam Breaking News
മമ്മൂട്ടിയില്ലാത്ത മാമാങ്കം പോസ്റ്റർ ! ഈ താര സുന്ദരിയെ മനസിലായോ ?
മമ്മൂട്ടിയില്ലാത്ത മാമാങ്കം പോസ്റ്റർ ! ഈ താര സുന്ദരിയെ മനസിലായോ ?
By
മമ്മൂട്ടിയുടെ മാമാങ്കം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ . ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ പോസ്റ്ററിൽ മമ്മൂട്ടിയുമില്ല, ഉണ്ണി മുകുന്ദനുമില്ല. കനിഹയോ അനു സിത്താരയോ ഇല്ല. പകരം പ്രാചി തെഹ്‌ലാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണത് .
തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവച്ചത്പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. എം പദ്മകുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ടിരുന്നു. മാമാങ്ക മഹോത്സവത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ ഒരു യുദ്ധരംഗമാണ് പോസ്റ്ററില്‍.
പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്., അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
mamankam movie first look poster
