
Social Media
ഫോണ്‍ സെക്സിന് നിര്‍ബന്ധിച്ച സന്ദേശം ട്വീറ്റില്‍ ടാഗ് ചെയ്ത് പരാതി നല്കി സുചിത്ര കൃഷ്ണമൂര്‍ത്തി!
ഫോണ്‍ സെക്സിന് നിര്‍ബന്ധിച്ച സന്ദേശം ട്വീറ്റില്‍ ടാഗ് ചെയ്ത് പരാതി നല്കി സുചിത്ര കൃഷ്ണമൂര്‍ത്തി!

നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിക്കാണ് ഫേസ്ബുക്കിലൂടെ ഇങ്ങനെ ഒരു
മോശ സന്ദേശം അയക്കുന്നത് .ഫോണിലൂടെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് സന്ദേശം അയച്ച ആള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് സുചിത്ര . സാമൂഹിക മാധ്യമത്തിലൂടെയാണ് ഒരാള്‍ സുചിത്രയ്ക്ക് മോശം സന്ദേശം അയച്ചത്. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം ട്വീറ്റ് ചെയ്ത സുചിത്ര ഇങ്ങനെക്കുറിച്ചു.
‘നാഷ്ണല്‍ പ്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്. ഫെയ്സ്ബുക്കിലാണ് എനിക്ക് ഈ സന്ദേശം ലഭിച്ചത്.’
മുംബൈ പോലീസിന്റെ സൈബര്‍ വിഭാഗത്തിനെയും ട്വീറ്റില്‍ ടാഗ് ചെയ്തു. സംഭവം അന്വേഷിക്കാമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മുംബൈ പോലീസ് ഉടന്‍ തന്നെ മറുപടി നല്കി.
1987 ലെ ഒരു ടെലിവിഷന്‍ പരമ്ബരയായ ചുനൌത്തിയില് അഭിനയിച്ചുകൊണ്ടാണ് സുചിത്ര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1990 കളില്‍ ധാരാളം പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുക വഴി, ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായി. ജയറാം നായകനായ കിലുക്കാംപെട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബേബി ശ്യാമിലിയും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു.
1994 ല്‍ ഷാരൂഖ് ഖാന് നായകനായി അഭിനയിച്ച കഭി ഹാ കഭി ന എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം, സുചിത്ര ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് സംവിധായകന് ശേഖര്‍ കപൂറുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നു. മൈ വൈഫ്സ് മര്‍ഡര്‍ എന്ന ചിത്രത്തിലൂടെ 2005 ല്‍ സിനിമയില്‍ മടങ്ങിയെത്തി. 2007 ല്‍ സുചിത്രയും ശേഖര്‍ കപൂറും വേര്‍പിരിഞ്ഞു.
ഹിന്ദുസ്ഥാന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഒരു ഗായികയാണ് സുചിത്ര. കൂടാതെ ഒരു നല്ല ചിത്രകാരിയും, കവിയത്രി കൂടിയാണ്.
suchitra krishnamoorthi complains to Mumbai Police, after receiving obscene message asking sex
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...