അതുകൊണ്ട് മാത്രമാണ് സിനിമയിലേക്ക് തിരികെ എത്താനായത്- ശ്രീലക്ഷ്മി

By
എല്ലാത്തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ശ്രീലക്ഷ്മി. മലയാളത്തിലെ മുന്‍നിര യുവതാരങ്ങളുടെയൊക്കെ അമ്മയായി അഭിനയിച്ചു. . ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളി അവതരിപ്പിച്ച മകനെ കണ്ണടച്ചു വിശ്വസിക്കുന്ന പാവം അമ്മ വേഷത്തിലൂടെയാണ് ശ്രീലക്ഷ്മിയെ അടുത്തകാലത്തായി പ്രേക്ഷകര്‍ കണ്ടു തുടങ്ങുന്നത്. പിന്നീട് നിവിനൊപ്പം സഖാവ്, വിനീത് ശ്രീനിവാസനൊപ്പം മനോഹരം, ആസിഫ് അലിക്കൊപ്പം അണ്ടര്‍വേള്‍ഡ് എന്നിങ്ങനെ മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പം അമ്മ വേഷത്തില്‍ സജീവ സാന്നിധ്യമായി മാറി.
ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്ന ശ്രീലക്ഷ്മി വലിയൊരു ഇടവേളയ്ക്കു ശേഷമാണ് അമ്മ വേഷങ്ങളിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു കടന്നു വന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നൃത്തത്തിലുമെല്ലാം തന്റെ കലാജീവിതം ആസ്വദിക്കുന്ന ശീലക്ഷ്മി സംസാരിക്കുന്നു. എന്നാല്‍ അമ്മ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതായും തോന്നാറുണ്ട്. ചിലപ്പോള്‍ അമ്മ വേഷം ചെയ്യാന്‍ ഇന്ന് ആളു കുറവായതിനാലാകാം അത്തരം വേഷത്തിലേക്കു മാത്രം എന്നെ പരിഗണിക്കുന്നതിനു കാരണം. എങ്കിലും നല്ല കഥാപാത്രങ്ങള്‍ ഇനിയുമെന്നെ തേടിവരും എന്ന പ്രതീക്ഷയുണ്ട്. പിന്നെ, അഭിനയം എനിക്കിഷ്ടമാണ്. അതുകൊണ്ടാണ് സിനിമയിലേക്കു തിരികെ എത്താനായത്. അപ്പോള്‍ ഏതു കഥാപാത്രമായാലും നല്ല കഥയും ടീമും ആണെങ്കില്‍ തീര്‍ച്ചയായും ആ സിനിമ ചെയ്യാന്‍ ശ്രമിക്കും.
sree lekshmi
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...