Connect with us

കാത്തി​രി​പ്പി​നൊ​ടു​വി​ല്‍ കിട്ടിയ സന്തോഷം!! മനസ് തുറന്ന് അഹാന കൃ​ഷ്‌​ണ​കു​മാ​ര്‍

Actress

കാത്തി​രി​പ്പി​നൊ​ടു​വി​ല്‍ കിട്ടിയ സന്തോഷം!! മനസ് തുറന്ന് അഹാന കൃ​ഷ്‌​ണ​കു​മാ​ര്‍

കാത്തി​രി​പ്പി​നൊ​ടു​വി​ല്‍ കിട്ടിയ സന്തോഷം!! മനസ് തുറന്ന് അഹാന കൃ​ഷ്‌​ണ​കു​മാ​ര്‍

പാതി മയങ്ങിയ വലിയ കണ്ണുള്ള സുന്ദരി.. അതാണ് അഹാന കൃഷ്ണ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക. മിനിസ്‌ക്രീനിലെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന നടന്‍ കൃഷ്ണകുമാറിന്റെ മകള്‍, നര്‍ത്തകി, ഗായിക, വിശേഷണങ്ങള്‍ ഏറെയാണ് ഈ അഭിനേത്രിക്ക്. രാജീവ് രവിയുടെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. പിന്നീട് ചെറിയൊരു ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായെത്തിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തില്‍ നായകന്റെ അനിയത്തി വേഷം. വീണ്ടും ഒരിടവേളയ്ക്ക് ശേഷം അഹാന തിരിച്ചെത്തുകയാണ് ടൊവിനോ തോമസ് ടൈറ്റില്‍ റോളിലെത്തുന്ന ‘ലൂക്ക’ എന്ന ചിത്രത്തില്‍ ലൂക്കയുടെ സ്വന്തം നിഹാരികയായി, ഒപ്പം ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന വമ്പന്‍ ചിത്രം ‘പതിനെട്ടാം പടി’യില്‍ ചെറുതല്ലാത്ത മറ്റൊരു വേഷവും. രണ്ട് ചിത്രങ്ങള്‍ ഒരാഴ്ച്ചത്തെ ഇടവേളയില്‍ പ്രേക്ഷകരിലേക്കെത്തുന്നതിന്റെ ത്രില്ലിലാണ് താരം.

കാത്തി​രി​പ്പി​നൊ​ടു​വി​ല്‍​ ​ന​ല്ല​ ​വേ​ഷ​ങ്ങ​ള്‍​ ​തേ​ടി​യെ​ത്തി​യ​തി​ന്റെ​ ​സ​ന്തോ​ഷം അത്ര ചെറുതൊന്നുമല്ല.​ ​ലൂ​ക്ക​യും​ ​പ​തി​നെ​ട്ടാം​ ​പ​ടി​യും​ ​സ​മ്മാ​നി​ച്ച​ ​വി​ജ​യം​ ​അ​ഹാ​ന​യ്‌​ക്ക് ​ഒ​ട്ടും​ ​ചെ​റു​ത​ല്ല.​ ​നി​ഹാ​രി​ക​ ​എ​ന്ന​ ​ഒ​റ്റ​ ​വേ​ഷം​ ​മാ​ത്രം​ ​മ​തി​ ​ഈ​ ​ന​ടി​യു​ടെ​ ​റേ​ഞ്ച് ​മ​ന​സി​ലാ​ക്കാ​ന്‍.​ ​സി​നി​മ​ ​സ്വ​പ്‌​നം​ ​ക​ണ്ട് ​മു​ന്നേ​റു​ന്ന​ ​അ​ഹാ​ന​യ്‌​ക്ക് ​പ​റ​യാ​നേ​റെ​യു​ണ്ട്.’എ​ന്റെ​ ​അ​ഞ്ചാ​മ​ത്തെ​ ​സി​നി​മ​യാ​ണ് ​ലൂ​ക്ക.​ ​ക​രി​യ​റി​ല്‍​ ​അ​ഞ്ച് ​വ​ര്‍​ഷ​ങ്ങ​ള്‍​ ​പി​ന്നി​ടു​മ്ബോ​ള്‍​ ​ആ​കെ​ ​ചെ​യ്‌​ത​ത് ​അ​ഞ്ച് ​സി​നി​മ​ക​ളാ​ണ്.​ ​പ​ക്ഷേ​ ​ഇ​പ്പോ​ഴാ​ണ് ​പെ​ര്‍​ഫോം​ ​ചെ​യ്യാ​നൊ​രു​ ​വേ​ഷം​ ​കി​ട്ടി​യ​ത്.​ ​എ​ന്റെ​ ​ക​രി​യ​ര്‍​ ​ബ്രേ​ക്ക് ​ത​ന്നെ​യാ​യി​രി​ക്കും​ ​നി​ഹാ​രി​ക​ ​എ​ന്ന് ​പ​റ​യാ​നാ​ണി​ഷ്‌​ടം.” ര​ണ്ടു​ ​വ​ര്‍​ഷം​ ​മു​മ്ബേ​ ​എ​ന്റെ​ ​കൈ​യി​ല്‍​ ​ലൂ​ക്ക​യു​ടെ​ ​സ്ക്രി​പ്ടു​ണ്ടാ​യി​രു​ന്നു.​ ​പ​ല​ ​കാ​ര​ണ​ങ്ങ​ള്‍​ ​കൊ​ണ്ടും​ ​ഷൂ​ട്ട് ​വൈ​കി​പ്പോ​യ​താ​ണ്.​ ​അ​തി​ലെ​ ​ഓ​രോ​ ​ഡ​യ​ലോ​ഗും​ ​എ​നി​ക്ക് ​കാ​ണാ​പ്പാ​ഠ​മാ​യി​രു​ന്നു.​ ​കു​റ​ഞ്ഞ​ത് ​അ​മ്ബ​ത് ​പ്രാ​വ​ശ്യ​മെ​ങ്കി​ലും​ ​വാ​യി​ച്ചി​ട്ടു​ണ്ടാ​കും.​ ​ബോ​റ​ടി​ക്കു​മ്ബോ​ഴും​ ​വി​ഷ​മം​ ​വ​രു​മ്ബോ​ഴു​മെ​ല്ലാം​ ​ഞാ​ന്‍​ ​വാ​യി​ച്ചി​രു​ന്ന​ത് ​ലൂ​ക്ക​യു​ടെ​ ​സ്ക്രി​പ്ടാ​യി​രു​ന്നു.​ ​സ​ത്യ​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​കൊ​തി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​നി​ഹാ​രി​ക​ ​എ​നി​ക്കൊ​ട്ടും​ ​ചാ​ല​ഞ്ചിം​ഗാ​യി​രു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​ ​ഞാ​നു​മാ​യി​ ​ഒ​രു​ ​ബ​ന്ധ​വു​മി​ല്ലാ​ത്ത​ ​ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ല്‍​ ​മാ​ത്ര​മ​ല്ലേ​ ​ച​ല​ഞ്ചിം​ഗാ​വൂ.​ ​നി​ഹാ​രി​ക​യ്‌​ക്ക് ​എ​ന്നി​ല്‍​ ​നി​ന്നും​ ​കു​റ​ച്ച്‌ ​വ്യ​ത്യാ​സ​ങ്ങ​ളേ​യു​ള്ളൂ.​ ​അ​തു​കൊ​ണ്ട് ​ആ​ത്മ​വി​​​ശ്വാ​സ​വു​മു​ണ്ടാ​യി​​​രു​ന്നു.​ ​

സ​ത്യ​ത്തി​ല്‍​ ​എ​ന്റെ​ ​മു​ന്നി​ല്‍​ ​ഒ​രു​ ​ക​ച്ചി​ത്തു​രു​മ്ബാ​യി​ട്ടാ​ണ് ​ഈ​ ​സി​നി​മ​ ​എ​ത്തി​യ​ത്.​ ​ഇ​ത് ​പാ​ളി​പ്പോ​യാ​ല്‍​ ​ഇ​നി​ ​ഞാ​ന്‍​ ​സി​നി​മ​യി​ലു​ണ്ടാ​കി​ല്ലെ​ന്ന് ​ഉ​റ​പ്പി​ച്ചി​രു​ന്നു.​ ​ഭാ​ഗ്യ​ത്തി​ന് ​നി​ഹാ​രി​ക​യെ​ ​പ്രേ​ക്ഷ​ക​ര്‍​ ​നെ​ഞ്ചി​ലേ​റ്റി. ഒ​രു​ ​ആ​ക്‌​ട​ര്‍​ ​എ​ന്ന​ ​നി​ല​യി​ല്‍​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യാ​നു​ള്ള​ ​വേ​ഷ​മാ​യി​രി​ക്കു​മ​ല്ലോ​ ​സ്വാ​ഭാ​വി​ക​മാ​യും​ ​എ​ല്ലാ​വ​രും​ ​ആ​ഗ്ര​ഹി​ക്കു​ക.​ ​എ​ന്റെ​ ​ക​രി​യ​റി​ല്‍​ ​എ​നി​ക്ക് ​അ​ങ്ങ​നെ​യൊ​രു​ ​വേ​ഷം​ ​കി​ട്ടി​യ​ത് ​ഇ​പ്പോ​ഴാ​ണ്.​ ​പ​തി​നെ​ട്ടാം​ ​പ​ടി​യും​ ​ന​ല്ലൊ​രു​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​അ​ത് ​വ​ലി​യൊ​രു​ ​ടീ​മാ​യി​രു​ന്നു.​ ​ചെ​റി​യ​ ​വേ​ഷ​മാ​ണെ​ങ്കി​ലും​ ​അ​ഭി​ന​യ​ ​സാ​ധ്യ​ത​യു​ള്ള​താ​യി​രു​ന്നു.​ ​നി​ഹാ​രി​ക​യി​ല്‍​ ​നി​ന്നും​ ​ഏ​റെ​ ​വ്യ​ത്യ​സ്‌​ത​യാ​ണ് ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ലെ​ ​ആ​നി.​ ​പാ​വം​ ​ഒ​രു​ ​ടീ​ച്ച​റാ​ണ്.​ ​നി​ഹാ​രി​ക​യും​ ​ആ​നി​യും​ ​ത​മ്മി​ല്‍​ ​ഒ​രു​ ​സാ​മ്യ​വു​മി​ല്ല.​ ​

സ​ത്യ​ത്തി​ല്‍​ ​എ​ന്റെ​ ​മൂ​ന്നാ​മ​ത്തെ​ ​സി​നി​മ​യാ​യി​രു​ന്നു​ ​പ​തി​നെ​ട്ടാം​ ​പ​ടി.​ ​റി​ലീ​സാ​കാ​ന്‍​ ​വൈ​കി​യ​താ​ണ്.​ ​ഒ​രി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല​ ​ര​ണ്ടു​ ​സി​നി​മ​യും​ ​ഒ​രു​മി​ച്ച്‌ ​എ​ത്തു​മെ​ന്ന്.​ ​ഓ​രോ​ന്നി​നും​ ​ഓ​രോ​ന്നി​ന്റേ​താ​യ​ ​സ​മ​യ​മു​ണ്ട​ല്ലോ.​ ​അ​ത് ​ഞാ​നെ​ടു​ത്ത​ ​തീ​രു​മാ​ന​മ​ല്ല,​​​ ​പ്ര​പ​ഞ്ച​ത്തി​ന്റെ​ ​തീ​രു​മാ​ന​മാ​ണെ​ന്ന് ​വി​ശ്വ​സി​ക്കാ​നാ​ണി​ഷ്‌​ടം. അ​ഭി​ന​യ​ ​സാ​ധ്യ​ത​യു​ള്ള​ ​ഒ​രു​ ​സി​നി​മ​ ​കി​ട്ടു​ന്ന​ത് ​ഇ​പ്പോ​ഴാ​ണ്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​പ്രേ​ക്ഷ​ക​ര്‍​ ​എ​ന്തു​ ​പ​റ​യു​മെ​ന്ന് ​കേ​ള്‍​ക്കാ​ന്‍​ ​ഞാ​ന്‍​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​നി​യും​ ​ന​ല്ല​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​ക​ണ​മെ​ന്നു​ണ്ട്.​ ​അ​തി​ന് ​നാ​യി​ക​യാ​ക​ണ​മെ​ന്നൊ​ന്നു​മി​ല്ല.​ ​പ​ല​രും​ ​പ​റ​ഞ്ഞു​ ​മ​ടു​ത്ത​ ​ഉ​ത്ത​ര​മാ​ണ്.​ ​എ​ങ്കി​ലും​ ​പ​റ​യാ​തി​രി​ക്കാ​നാ​കി​ല്ല,​ ​ഒ​രു​ ​സീ​നാ​യാ​ല്‍​ ​കൂ​ടി​യും​ ​കു​ഴ​പ്പ​മി​ല്ല.​ ​പ​ക്ഷേ,​​​ ​ആ​ ​സി​നി​മ​യി​ല്‍​ ​നി​ന്നും​ ​എ​ടു​ത്തു​ ​മാ​റ്റാ​ന്‍​ ​പ​റ്റാ​ത്ത​ ​ഒ​രു​ ​ഭാ​ഗ​മാ​ക​ണം.​ ​പി​ന്നെ​ ​തി​ര​ക്ക​ഥ​ ​ന​ല്ല​തു​പോ​ലെ​ ​നോ​ക്കും. ലൂ​ക്ക​”​ ​എ​നി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​ഏ​റെ​ ​സ്‌​പെ​ഷ്യ​ലാ​ണ്.​ ​കാ​ര​ണം​ ​എ​നി​ക്കൊ​പ്പം​ ​ഏ​റ്റ​വു​മി​ള​യ​ ​അ​നു​ജ​ത്തി​ ​ഹ​ന്‍​സി​ക​യും​ ​സി​നി​മ​യി​ല്‍​ ​ഒ​രു​ ​വേ​ഷം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​അ​വ​ളെ​ ​ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​ഇ​പ്പോ​ള്‍​ ​എ​ല്ലാ​ര്‍​ക്കും​ ​പ​രി​ച​യ​മാ​യി.​ ​പ​ല​രും​ ​ചോ​ദി​ച്ചി​ട്ടു​ണ്ട് ​ര​ണ്ടും​ ​പേ​രും​ ​ഒ​രു​പോ​ലെ​യാ​ണ​ല്ലോ​ ​എ​ന്നൊ​ക്കെ.​ ​ലൂ​ക്ക​യി​ല്‍​ ​എ​ന്റെ​ ​കു​ട്ടി​ക്കാ​ലം​ ​ചെ​യ്യാ​ന്‍​ ​ഒ​രു​ ​കു​ട്ടി​യെ​ ​വേ​ണ​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​തി​ന് ​വേ​ണ്ടി​ ​വേ​റെ​യാ​രെ​യും​ ​അ​ന്വേ​ഷി​ച്ച​തു​ ​പോ​ലു​മി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​ ​എ​ന്നെ​ ​പോ​ലെ​യു​ള്ള​ ​ഒ​രു​ ​കു​ട്ടി​ ​എ​ന്റെ​ ​വീ​ട്ടി​ല്‍​ ​ത​ന്നെ​യു​ള്ള​പ്പോ​ള്‍​ ​വേ​റൊ​രാ​ള്‍​ ​വേ​ണ്ട​ല്ലോ​ ​എ​ന്നാ​യി​രു​ന്നു​ ​ലൂ​ക്ക​യു​ടെ​ ​ടീം​ ​തീ​രു​മാ​നി​ച്ച​ത്.​ ​അ​വ​ളോ​ട് ​സ​മ്മ​തം​ ​പോ​ലും​ ​ചോ​ദി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു.​ ​വീ​ട്ടി​ലെ​ല്ലാ​വ​രും​ ​ലൂ​ക്ക​യ്‌​ക്കാ​യി​ ​കാ​ത്തി​രു​ന്ന​ത് ​അ​വ​ളെ​ ​സ്ക്രീ​നി​ല്‍​ ​കാ​ണാ​നാ​യി​രു​ന്നു.​ ​എ​ന്താ​യാ​ലും​ ​ഞ​ങ്ങ​ള്‍​ക്ക​ത് ​സ്‌​പെ​ഷ്യ​ല്‍​ ​ത​ന്നെ​യാ​ണ്. ഇ​തൊ​രു​ ​ക​രി​യ​റാ​യി​ ​ക​ണ്ട് ​ന​ല്ല​ ​ന​ല്ല​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​ക​ണ​മെ​ന്ന് ​ത​ന്നെ​യാ​ണ് ​എ​ന്റെ​ ​ആ​ഗ്ര​ഹം.​ ​എ​ങ്കി​ലും​ ​എ​പ്പോ​ഴും​ ​ഒ​രു​ ​പ്രാ​‌​ക്‌​ടി​ക്ക​ല്‍​ ​വ​ശ​മു​ള്ള​തു​ ​കാ​ണാ​തെ​ ​പോ​കു​ന്നി​ല്ല.​ ​ന​മ്മ​ള്‍​ ​ടാ​ല​ന്റ​ഡ് ​ആ​യെ​ന്നു​ ​ക​രു​തി​യോ,​ ​ന​മ്മ​ള്‍​ ​ഹാ​ര്‍​ഡ് ​വ​ര്‍​ക്ക് ​ചെ​യ്‌​തു​വെ​ന്ന് ​ക​രു​തി​യോ​ ​ക്ലി​ക്കാ​ക​ണ​മെ​ന്നി​ല്ല.​ ​ഭാ​ഗ്യ​മി​ല്ലാ​തെ​ ​പോ​കു​ന്ന​ ​ഒ​രു​പാ​ട് ​സ​ന്ദ​ര്‍​ഭ​ങ്ങ​ളു​ണ്ട്.​ ​എ​ന്നാ​ലും​ ​ഞാ​ന്‍​ ​പ​ര​മാ​വ​ധി​ ​സി​നി​മ​യി​ല്‍​ ​നി​ല്‍​ക്കാ​ന്‍​ ​ആ​ഗ്ര​ഹി​ക്കു​ന്നൊ​രാ​ളാ​ണ്.​ ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ഗ്ര

​ഹ​വും​ ​അ​താ​ണ്.​ ​സി​നി​മ​യെ​ ​ഞാ​ന്‍​ ​വ​ള​രെ​ ​സീ​രി​യ​സാ​യി​ട്ടാ​ണ് ​കാ​ണു​ന്ന​ത്.​ ​ആ​‌​ക്ടിം​ഗ് ​എ​ന്റെ​യു​ള്ളി​ല്‍​ ​ത​ന്നെ​യു​ണ്ടെ​ന്നാ​ണ് ​ഞാ​ന്‍​ ​വി​ശ്വ​സി​ക്കു​ന്ന​ത്.​ ​മൂ​ന്നു​ ​നാ​ലു​ ​വ​യ​സു​ള്ള​പ്പോ​ള്‍​ ​മു​ത​ല്‍​ ​ഞാ​ന്‍​ ​കേ​ള്‍​ക്കു​ക​യും​ ​കാ​ണു​ക​യും​ ​ചെ​യ്യു​ന്ന​ത് ​സി​നി​മാ​ജീ​വി​​​ത​മാ​ണ്. സി​നി​മ​ക​ള്‍​ ​സെ​ല​ക്‌​ട് ​ചെ​യ്‌​ത് ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്നൊ​രാ​ളാ​ണ് ​ഞാ​ന്‍.​ ​ന​ല്ലൊ​രു​ ​ആ​ക്‌​ട​ര്‍​ ​ആ​ക​ണ​മെ​ങ്കി​ല്‍​ ​മ​ന​സി​നെ​ ​അ​ത് ​പ​ത്ത് ​പ്രാ​വ​ശ്യം​ ​പ​റ​ഞ്ഞു​ ​പ​ഠി​പ്പി​ക്ക​ണം.​ ​പി​ന്നെ​ ​ചെ​യ്യേ​ണ്ട​ ​ത​യ്യാ​റെ​ടു​പ്പ് ​സി​നി​മ​ ​ന​ന്നാ​യി​ ​നി​രീ​ക്ഷി​ക്കു​ക​ ​എ​ന്ന​താ​ണ്.​ ​ ​ഞാ​നും​ ​ആ​ദ്യ​ ​സി​നി​മ​ ​ക​ഴി​ഞ്ഞ​ ​ശേ​ഷ​മാ​ണ് ​ഇ​തൊ​ക്കെ​ ​ശ്ര​ദ്ധി​ക്കാ​ന്‍​ ​തു​ട​ങ്ങി​യ​ത്.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​ന​മ്മു​ടെ​ ​ചു​റ്റു​പാ​ടും​ ​ന​ന്നാ​യി​ ​ശ്ര​ദ്ധി​ക്ക​ണം. ചിലപ്പോഴെല്ലാം കണ്ണാടിക്ക് മുന്നില്‍ നിന്ന് അഭിനയിച്ച്‌ നോക്കാറുമുണ്ട്.​ ​അ​തൊ​ക്കെ​യാ​യി​രു​ന്നു​ ​എ​ന്റെ​ ​ഹോം​വ​ര്‍​ക്കു​ക​ള്‍.​ ​ഇ​തു​വ​രെ​ ​ചെ​യ്‌​ത​ ​അ​ഞ്ചു​ ​സെ​റ്റും​ ​എ​ന്നി​ലെ​ ​അ​ഭി​നേ​ത്രി​യെ​ ​വ​ള​ര്‍​ത്താ​ന്‍​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

ahana- krishnakumar-new-cinemas-

Continue Reading
You may also like...

More in Actress

Trending

Recent

To Top