
Bollywood
തരംഗമായി കബീർ സിംഗ് നായികയുടെ വർക്ക് ഔട്ട് വേഷം !
തരംഗമായി കബീർ സിംഗ് നായികയുടെ വർക്ക് ഔട്ട് വേഷം !
Published on

By
ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിലൂടെയാണ് കിയാരാ അധ്വാനി ശ്രദ്ധേയയാകുന്നത് . വിവാഹേതര പ്രണയബന്ധങ്ങളാണ് ലസ്റ് സ്റ്റോറീസിലെ നാല് കഥകളുടെയും പ്രമേയം. അനുരാഗ് കശ്യപ് ചിത്രത്തിൽ രാധിക ആപ്തെ, ആകാശ് തോസർ എന്നിവരും സോയ അക്തർ ചിത്രത്തിൽ ഭൂമി ഫഡനീക്കറും കരൺ ജോഹർ ചിത്രത്തിൽ വിക്കി കൗശൽ, നേഹ ധൂപിയ, കിയാരാ അദ്വാനി എന്നിവരും ദിബാകർ ബാനെർജി ചിത്രത്തിൽ മനീഷ കൊയ്രാള, സഞ്ജയ് കപൂർ,ജയദീപ് അഹ്ലാവത്ത് എന്നിവരുമാണ് അഭിനയിച്ചത് .
ഇപ്പോൾ കബീർ സിംഗിൽ അഭിനയിച്ച് കയ്യടി നേടിയിരിക്കുകയാണ് കിയാരാ . പ്രീതി എന്ന കഥാപാത്രമായാണ് കിയാരാ ചിത്രത്തിൽ എത്തിയത് .ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് കിയാരയുടെ ചിത്രങ്ങളാണ് . വർക്ക് ഔട്ട് വേഷത്തിലുള്ള കിയാരയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
കിയാര അദ്വാനി ഇന്ന് ബോളിവുഡിലെ മിന്നും താരമാണ്. സ്റ്റൈൽ െഎക്കൺ എന്നൊക്കെ വിശേഷിപ്പിക്കാം. ഫാഷൻ ഷോകളിൽ പ്രമുഖ വസ്ത്ര ഡിസൈനർമാരുടെ പ്രിയപ്പെട്ട ഷോസ്റ്റോപ്പറാണ് കിയാര.
പൊതുവേദികളിലും ഫോട്ടോഷൂട്ടുകളിലും കിയാരയുടെ സ്റ്റൈലിഷ് വസ്ത്രധാരണം ഏറെ ശ്രദ്ധ നേടാറുണ്ട്. ഹോട്ട് ആൻഡ് സ്റ്റൈൽ എന്നായിരിക്കും കിയാരയുടെ ലുക്കിനെ വിളിക്കേണ്ടത്. ബോൾഡ് ലുക്കിൽ എത്തുന്ന കിയാര തന്നെയാണ് ബോളിവുഡ് പാർട്ടികളിലുമിപ്പോൾ മിന്നും താരം.
സ്വന്തം മുടി തലങ്ങും വിലങ്ങും മുറിച്ച് ആരാധകരെ ഇടക്ക് ഞെട്ടിച്ചിരുന്നു കിയാരാ അദ്വാനി. റാപ്പ് സോങ്ങും പാടി കത്രികയെടുത്ത് കണ്ണാടിയിൽ നോക്കിയിരുന്ന് മുടി മുറിക്കുകയാണ് കിയാര.
ഇടതൂർന്ന കിയാരയുടെ മുടിക്ക് ആരാധകരേറെയായിരുന്നു. തിരക്കേറിയ ജീവിതരീതിക്കൊപ്പം മുടിക്ക് ആവശ്യമായ പരിചരണം നല്കാൻ കഴിയാത്തതിനെക്കുറിച്ചാണ് കിയാര റാപ്പ് സോങ്ങിൽ പറയുന്നത്. ഇനി മുടി മുറിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും പറയുന്നു.
കഴുത്തൊപ്പം നീളത്തിലാണ് മുടി മുറിച്ചിരിക്കുന്നത്. ഏതെങ്കിലും ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമാണോ മുടി മുറിക്കലെന്ന് വിഡിയോ കണ്ടവർ ചോദിക്കുന്നു. എന്നാൽ നീണ്ട മുടി തനിക്കിഷ്ടമായിരുന്നുവെന്നും ശരിയായ പരിചരണം നൽകാൻ കഴിയാത്തതിനാൽ മുറിക്കുകയായിരുന്നുവെന്നും കിയാര വ്യക്തമാക്കി.
മഹേന്ദ്രസിങ് ധോണിയുടെ കഥ പറഞ്ഞ എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് കിയാര ശ്രദ്ധിക്കപ്പെടുന്നത്. ലസ്റ്റ് സ്റ്റോറീസ്, കലങ്ക്, ഭാരത് അനേ നീനു തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കിയാര.
kiara advani photos
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...