Connect with us

കരാർ ഒപ്പിട്ടതിന് ശേഷം പ്രിയങ്കയുടെ രൂപം കണ്ട് ഞെട്ടി ! സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ടു !വെളിപ്പെടുത്തൽ !

Bollywood

കരാർ ഒപ്പിട്ടതിന് ശേഷം പ്രിയങ്കയുടെ രൂപം കണ്ട് ഞെട്ടി ! സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ടു !വെളിപ്പെടുത്തൽ !

കരാർ ഒപ്പിട്ടതിന് ശേഷം പ്രിയങ്കയുടെ രൂപം കണ്ട് ഞെട്ടി ! സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ടു !വെളിപ്പെടുത്തൽ !

പ്രത്യേക തരം സൗന്ദര്യമാണ് പ്രിയങ്ക ചോപ്രക്ക്. എന്നാൽ സിനിമയിലെത്തും മുൻപ് തന്നെ അവർ ശസ്ത്രക്രിയക്ക് വിധേയ ആയിരുന്നു. എന്നാൽ കരാറൊപ്പിട്ട ആദ്യ ചിത്രത്തിൽ നിന്ന് പോലും പ്രിയങ്ക പുറത്താക്കപ്പെട്ടു.

മൂക്കിന് നടത്തിയ ശസ്ത്രക്രിയ പിഴച്ചതോടെ ആദ്യ ചിത്രത്തില്‍ നിന്നും പ്രിയങ്ക ചോപ്ര പുറത്തായി. പ്രിയങ്കയുടെ ജീവിതത്തെ ആസ്പദമാക്കി ഭാരതി എസ് പ്രഥാന്‍ എഴുതിയ ‘പ്രിയങ്ക ചോപ്ര: എ ഡാര്‍ക്ക് ഹോഴ്‌സ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

‘ബോബി ഡിയോള്‍ നായകനാക്കി മഹേഷ് മഞ്ജരേക്കര്‍ ഒരുക്കാനിരുന്ന ചിത്രത്തിലേക്കാണ് പ്രിയങ്കക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. ലണ്ടനില്‍ നിന്ന് മൂക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടിലെത്തിയ പ്രിയങ്കയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ആ ചിത്രം ഒരിക്കലും സംഭവിച്ചില്ല. ലണ്ടനില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ അവരുടെ സഹായി എന്നോട് പറഞ്ഞു, താങ്കള്‍ എത്രയും പെട്ടെന്ന് പ്രിയങ്കയെ നേരില്‍ കാണണം. ഞാന്‍ മുറിയില്‍ ചെന്നപ്പോള്‍ പ്രിയങ്ക മേക്കപ്പ് ചെയ്യുകയായിരുന്നു. ലണ്ടനിലെ ശസ്ത്രക്രിയക്ക് ശേഷം പ്രിയങ്കയുടെ മൂക്കിന്റെ പാലത്തിന്റെ സ്ഥാനം തെറ്റിയിരുന്നു. എനിക്കത് വിശ്വാസിക്കാനായില്ല.

‘എന്നാല്‍ പ്രിയങ്കക്ക് ടെന്‍ഷനുണ്ടായിരുന്നില്ല. ഒരുമാസത്തിന് ശേഷം മൂക്ക് ശരിയാകുമെന്ന് അവര്‍ പറഞ്ഞു. ഒരുമാസത്തിന് ശേഷവും മൂക്കിന് മാറ്റമുണ്ടായില്ല. അതിനിടെ മഞ്ജരേക്കറിന്റെ മറ്റ് സിനിമകള്‍ പരാജയപ്പെട്ടു. ഇതോടെ ബോബി നേരത്ത നിശ്ചയിച്ച ചിത്രത്തില്‍ നിന്ന് പിന്മാറി. അനില്‍ ശര്‍മ സംവിധാനം ചെയ്ത ഹീറോ: ലൗ സ്റ്റോറി ഓഫ് എ സ്‌പൈ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ ബോളിവുഡ് അരങ്ങേറ്റം. പ്രിയങ്കയുടെ ശസ്ത്രക്രിയയില്‍ അനില്‍ തൃപ്തനായിരുന്നു.”

അതേക്കുറിച്ച്‌ അനില്‍ പറയുന്നതിനെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. അനിലിന്റെ വാക്കുകള്‍- ”എന്റെ സിനിമയില്‍ കരാര്‍ ഒപ്പിട്ടതിനുശേഷമായിരുന്നു പ്രിയങ്കയുടെ ശസ്ത്രക്രിയ. പ്രിയങ്കയുടെ പുതിയ ചിത്രം കണ്ടതോടെ ഞാന്‍ ഞെട്ടിപ്പോയി. ആ പെണ്‍കുട്ടി പ്രിയങ്കയേ അല്ലായിരുന്നു. ഞാന്‍ പ്രിയങ്കയെയും അമ്മ മധു ചോപ്രയെയും വിളിച്ചുവരുത്തി. മനോഹരമായ മുഖം എന്തിന് മാറ്റിയെന്ന് ചോദിച്ചു. പ്രിയങ്കയും അമ്മയും ആകെ വിഷമത്തിലായി. അവര്‍ ഞാന്‍ നല്‍കിയ ചെക്ക് മടക്കി നല്‍കി. ശസ്ത്രക്രിയ കാരണം ഒരുപാട് സിനിമകള്‍ നഷ്ടപ്പെട്ടുവെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് വിഷമമായി. പരിചയസമ്ബന്നനായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വരുത്തി അടിമുടി മാറ്റിയെടുത്തു. ആ ചിത്രത്തില്‍ പ്രിയങ്ക നന്നായി അഭിനയിച്ചു. ഒരിക്കലും മറക്കാനാകത്ത ഷൂട്ടിങ് അനുഭവമായിരുന്നു എനിക്കത്”- അനില്‍ പറഞ്ഞെന്ന് പുസ്തകത്തില്‍ കുറിക്കുന്നു.

priyanka chopra’s life after surgery

More in Bollywood

Trending

Recent

To Top