
Malayalam Breaking News
ലോകത്തിലെ ഏറ്റവും സന്തോഷവാനായ തൊഴിലാളി മമ്മൂട്ടിയുടെ ഡ്രൈവർ !
ലോകത്തിലെ ഏറ്റവും സന്തോഷവാനായ തൊഴിലാളി മമ്മൂട്ടിയുടെ ഡ്രൈവർ !
Published on

By
മമ്മൂട്ടിക്ക് വാഹനങ്ങളോടുള്ള ഭ്രമം പ്രസിദ്ധമാണ്. ഏതുതരം വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയാലും അത് മമ്മൂട്ടിയുടെ കളക്ഷനിലുമുണ്ടാകും. 369 ആണ് മമ്മൂട്ടിയുടെ രെജിസ്ട്രഷൻ നമ്പർ .
കാറുകള്‍ക്ക് മാത്രമല്ല, മമ്മൂട്ടിയുടെ കാരവാനിന്റെ നമ്പറിലും മാറ്റമില്ല. 369 ലാന്‍ഡ് ക്രൂസറാണ് മമ്മൂട്ടിയുടെ പുതുയ വാഹനം. ഈ വാഹനത്തിലാണ് മമ്മൂട്ടി പൊതു പരിപാടികള്‍ക്കും ലൊക്കേഷനിലും പോകുന്നത്.
മമ്മൂട്ടിയുടെ ഡ്രൈവറായിരിക്കും ലോകത്തിലെ ഏറ്റവും സന്തോഷവാനായ തൊഴിലാളിയെന്ന് പണ്ടുതൊട്ടേ വെള്ളിത്തിരയ്ക്ക് പിന്നില്‍ പ്രചരിക്കുന്ന തമാശയാണ്. അതിന് കാരണം ഇതാണ് ദീര്‍ഘദൂര, ഹ്രസ്വ ദൂര യാത്രകളില്‍ ഡ്രൈവിംഗ് സീറ്റില്‍ പലപ്പോഴും മമ്മൂട്ടിയായിരിക്കും. ലക്ഷ്യ സ്ഥാനത്തെത്തുമ്പോള്‍ വാഹനം ഒതുക്കിയിടുന്ന ജോലി മാത്രമേ അതുവരെ പിന്‍സീറ്റിലിരിക്കുന്ന ഡ്രൈവര്ക്കുണ്ടാകൂ.
മമ്മൂട്ടി ആദ്യം സ്വന്തമാക്കിയ വാഹനം ഒരു ലാമ്പി സ്കൂട്ടറായിരുന്നു. ഇപ്പോള്‍ അതില്ല. ഉണ്ടായിരുന്നെങ്കില്‍ പുരാവസ്തുവായി സൂക്ഷിക്കുമായിരുന്നെന്ന് മമ്മൂട്ടി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മമ്മൂട്ടിയ്ക്ക് വാഹനങ്ങളോട് ഏറെ പ്രിയമായിരുന്നു.
മമ്മൂട്ടിയുടെ ജന്മദിനത്തിന് ദുല്‍ഖര്‍ സല്മാന് സമ്മാനിച്ചത് ഒരു എ ക്ലാസ് ബെന്‍സ് ആയിരുന്നു. ദുല്‍ഖറിന്റെ പജീറോ സ് പോര്‍ട്ടിനും 369 തന്നെയാണ് നമ്പര്‍. വാപ്പയെ പോലെ തന്നെ വാഹന കമ്പമുള്ള മകനാണ് ദുല്‍ഖര്‍. വിന്റേജ് വാഹനങ്ങള്‍ മുതല്‍ അത്യാഡംബര വാഹനങ്ങള്‍ വരെ സ്വന്തമാക്കുന്നതിലും പരിപാലിക്കുന്നതിലും മമ്മൂട്ടിയും ദുല്‍ഖറും ഒരുപോലെ ശ്രദ്ധിക്കുന്നു.
about mammootty’s driver
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...