
Malayalam
എപ്പോളും കണ്ണിറുക്കികൊണ്ടിരുന്നാൽ ആളുകൾ ചോദ്യം ചെയ്തു തുടങ്ങും – പ്രിയ വാര്യർ
എപ്പോളും കണ്ണിറുക്കികൊണ്ടിരുന്നാൽ ആളുകൾ ചോദ്യം ചെയ്തു തുടങ്ങും – പ്രിയ വാര്യർ

By
ഒറ്റ രാത്രികൊണ്ടാണ് പ്രിയ വാര്യർ തരംഗമായത്. കണ്ണിറുക്കിയാണ് ഇന്റർനാഷണൽ ക്രഷയി മാറിയതെങ്കിലും പിന്നീട് പ്രിയക്ക് ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിന് പുറത്ത് നിന്നും ലഭിച്ചു. എന്നാൽ അങ്ങനെ കണ്ണിറുക്കി ഇരുന്നാൽ ശെരിയാകില്ലന്നാണ് പ്രിയ ഇപ്പോൾ പറയുന്നത്.
സിനിമ വലിയ വിജയമായില്ലെങ്കിലും നടി ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. അഡാറ് ലവിന് ശേഷം ബോളിവുഡ് സിനിമകളിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തന്റെ പുതിയ ഹിന്ദി പ്രോജക്ടിനെപറ്റി നടി സംസാരിച്ചിരുന്നത്.
ബംഗ്ലാവിന് ശേഷം ലവ് ഹാക്കേഴ്സ് എന്ന ചിത്രത്തിലാണ് പ്രിയ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്നും നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ഏറെ സന്തോഷമാണെന്നാണ് നടി പറയുന്നത്. കണ്ണിറുക്കലിലൂടെ വൈറലായ തനിക്ക് ആ ഇമേജ് മാറ്റിയെടുക്കണമെന്നുണ്ട് എന്നും നടി പറയുന്നു. ഒരുപാട് പേര്‍ക്ക് ആ സീന്‍ ഇഷ്ടമായതുകൊണ്ട് തനിക്ക് വളരെയധികം പ്രശസ്തി നേടിത്തന്നിരുന്നു. എന്നാല്‍ അത് തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങും.
ആയതിനാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യണമെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ മെച്ചപ്പെടണമെന്നും പ്രിയ വാര്യര്‍ പറഞ്ഞു. അടുത്തിടെ മലയാള ചിത്രങ്ങളിലും പ്രിയ പ്രകാശ് വാര്യര്‍ ഭാഗമായിരുന്നു. രജിഷ വിജയന്റെ ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്.
priya warrier about winking
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...