ഗായിക ചിന്മയിയ്ക്ക് തന്നെ വിനയായി സ്വന്തം വാക്കുകൾ ; കടന്നാക്രമിച്ച് സോഷ്യൽ മീഡിയ
Published on

പ്രശസ്ത പിന്നണി ഗായിക ചിന്മയി ശ്രീപാദയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി താരം പങ്കുവച്ച ഒരു ട്വീറ്റിന്റെ പേരിലാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. ചിന്മയിയുടെ ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന് സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പേരിലാണ് ചിന്മയിക്കെതിരേ ആക്രമണം. 2013 ല്‍ ചിന്മയി പങ്കുവച്ച ഒരു ട്വീറ്റ് കുത്തിപ്പൊക്കിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതെത്തിയതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് ചിന്മയി പങ്കുവച്ച ഒരു ട്വീറ്റിന് താഴെയാണ് വിമര്‍ശനങ്ങളുടെ ഘോരമഴ .ചിത്രത്തില്നാഗാര്ജുനയും രാകുല്‍ പ്രീത് സിങ്ങുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
ചിന്മയുടെ ട്വീറ്റ് ഇങ്ങനെ :-
ഇന്ത്യന്‍ സിനിമയിലെ നായകന്മാര് മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്വഴക്കമായി മാറിയിരിക്കുകയാണ് . ഇനിയും ഇത് അവസാനിച്ചിട്ടില്ലെന്നായിരുന്നു ചിന്മയിയുടെ അന്നത്തെ ട്വീറ്റ്. ഇതിനെതിരെയാണ് ഇപ്പോൾ വിമർശകർ ആക്രമണം നടത്തിയിരിക്കുന്നത്
നിങ്ങളുടെ ഭർത്താവിന്റെ സിനിമയിലും ഇപ്പോൾ ഇത് തന്നെയല്ലേ നടക്കുന്നതെന്നാണ് വിമർശകർ ചോദിക്കുന്നത് . ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ .എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നടക്കു എന്നാണ് മറ്റു ചിലർ ഇട്ട കമന്റുകൾ . നാഗാര്‍ജുനയുടെ മകനേക്കാള്‍ പ്രായം കുറവുള്ള നടിയാണ് രാകുല്‍ പ്രീത് . ഇതിന് മറുപടി നല്‍കണമെന്നും ചിന്മയിയോട് ചിലർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ വർഷം തെന്നിന്ത്യൻ സിനിമ മേഖലയിൽ മീ ടു വെളിപ്പെടുത്തലുകളുടെ ഘോരമഴയായിരുന്നു നടന്നത്. ഗായിക ചിന്മയിയാണ് മീ ടൂ വെളിപ്പെടുത്തലുകൾക്ക് തുടക്കം കുറിച്ച് കൊണ്ട് തെന്നിന്ത്യൻ സിനിമ മേഘലയിൽ ചലനം സൃഷ്ടിച്ചത് . എന്നാൽ , ഇന്ത്യയിൽ ആദ്യം നടന് നാനാപടേക്കറിനെതിരേ തനുശ്രീ ദത്തയായിരുന്നു ആദ്യം തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയത്. പിന്നീടിത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു . തുടർന്നാണ് ചിന്മയിയും തുറന്നു പറച്ചിലുകൾ നടത്തി രംഗത്ത് വന്നത് . പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയാണ് ആദ്യം ചിന്മയി രംഗത്ത് വന്നത് . പിന്നീട് സിനിമ മേഖലയിലെ മറ്റു പലർക്കെതിരെയും ചിന്മയി രംഗത്ത് വരികയായിരുന്നു . ചിന്മയിയെ പിൻതുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത് . അതേസമയം , ചിന്മയിക്കെതിരെ വിമർശനങ്ങളും പലഭാഗങ്ങളിൽ നിന്നും വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചിന്മയിയുടെ ട്വീറ്റിനെതിരെ സമൂഹ മാധ്യമം ചിന്മയിയെ കടന്നാക്രമിച്ചിരിക്കുന്നത് .
playback singer chinmayi- social media- attack-
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...