അവളുടെ ഇപ്പോഴത്തെ സ്ഥിതി വച്ച് എനിക്ക് അവളെ കുറിച്ച് സംസാരിക്കാനാവില്ല;എന്റെ കുടുംബത്തില്‍ മതം ഒരു പ്രശ്നമേയല്ല; ഹൃതിക് റോഷൻ

ഈയടുത്തിടെ ബോളിവുഡ് താരമായ ഹൃഥ്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ സ്വന്തം പിതാവിനും സഹോദരനുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അത് വൻ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ചതിനാണ് ഇരുവരും ചേർന്ന് തന്നെ മർദ്ധിച്ചെന്നായിരുന്നു സുനൈന അന്ന് വെളിപ്പെടുത്തിയത്.
പ്രണയം അംഗീകരിച്ചില്ലെന്നു മാത്രമല്ല, കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയെന്നും ജീവിതം നരകതുല്യമാക്കിയെന്നും സുനൈന വെളിപ്പെടുത്തിയിരുന്നു. സുനൈനയെ പിന്തുണച്ചുകൊണ്ട് കങ്കണയുടെ സഹോദരി രംഗോലി ചന്ദേലും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോളിതാ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ഹൃത്വിക് റോഷന്.
തന്റെ കുടുംബത്തിനും തനിക്കും ഇത് വളരെ സ്വകാര്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കുടുംബത്തില്‍ മതം എന്ന് പറയുന്നത് ഒരു പ്രശ്നമേയല്ല. എന്റെ ജീവിതത്തില്‍ ഒരിക്കലും അതിനെ കുറിച്ച് ചര്‍ച്ച നടത്തുകയോ പ്രശ്നമായി കാണുകയോ ചെയ്തിട്ടില്ല,’ ‘അവളുടെ ഇപ്പോഴത്തെ സ്ഥിതി വച്ച് എനിക്ക് ഇപ്പോള്‍ അവളെ കുറിച്ച് സംസാരിക്കാനാവില്ല. കൃത്യമായ ചികിത്സ ലഭിക്കാത്തതും ഒരു കാരണമാണ്. പല കുടുംബങ്ങളും കടന്നുപോകുന്ന വളരെ നിര്‍ഭാഗ്യകരമായ അവസ്ഥയായിരിക്കാം ഇത്. ഹൃത്വിക് പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൃതിക് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഹൃത്വിക് റോഷൻ- കങ്കണ തർക്കത്തിൽ കങ്കണയെ പിന്തുണയ്ക്കുന്നുവെന്ന സുനൈനയുടെ ട്വീറ്റ് പുറത്തുവന്നതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ സുനൈന കുടുംബത്തിനെതിരേയും രംഗത്ത് വന്നിരുന്നു.
അതേസമയം, സുനൈന കങ്കണയുമായി ബന്ധപ്പെട്ടുവെന്നും മാപ്പ് തരണമെന്ന് പറഞ്ഞുവെന്നും കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍ ട്വീറ്റ് ചെയ്തിരുന്നു. കങ്കണയും ഹൃത്വിക്കും തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്ത് ഹൃത്വിക് തന്റെ പിആര്‍ ടീമിനെ ഉപയോഗിച്ച് സുനൈനക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്ന് രംഗോലി കൂട്ടിച്ചേര്‍ത്തു.
hrithik roshan- sunaina issue-reveals
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...