വിവാഹ ശേഷമുള്ള ആദ്യ പിറന്നാളിന് രൺവീറിന് സ്പെഷ്യൽ സർപ്രൈസ് നൽകിദീപിക;ഹൃദയസ്പർശിയായ സർപ്രൈസ് ഇരുകൈകളും നീട്ടി സ്വീകരിച്ച് ആരാധകർ
ബോളിവുഡ് നടൻ രൺവീർ സിങ്ങിന് പിറന്നാൾ സമ്മാനം നൽകി ഭാര്യയും നടിയുമായ ദീപിക പദുക്കോൺ. വിവാഹത്തിനു ശേഷമുളള ആദ്യ പിറന്നാളായിരുന്നു ഇപ്പോൾ കഴിഞ്ഞത് . അതുകൊണ്ട് തന്നെ വളരെ സ്പെഷ്യലാണ് രൺവീറിന് ഈ പിറന്നാൾ . മധുരമുള്ള മഴവില്ല് നിറത്തിലുള്ള സമ്മാനമാണ് ദീപിക രൺവീറിനായി നൽകിയിരിക്കുന്നത് . റെയ്ൻബോ നിറത്തിലുളള കേക്കാണ് തന്റെ സ്മാർട്ട് ഭർത്താവിന് ദീപിക സമ്മാനമായി നൽകിയിരിക്കുന്നത്ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . ദീപിക തന്നെയാണ് സോഷ്യൽ മീഡിയയിൽ പിറന്നാൾ സമ്മാനം നൽകിയതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കേക്കിനെക്കാൾ മധുരം ദീപികയുടെ ഹൃദയ സ്പർശിയായ ആ കുറിപ്പാണ് . ഇരു കൈകളും നീട്ടിയാണ് ആരാധകർ ആ കുറിപ്പ് സ്വീകരിച്ചിരിക്കുന്നത് .
മാന്യവും വൈകാരികവുമാണ് നിങ്ങൾ. കരുതലും, അനുകമ്പയും, തമാശയും, വിശ്വസ്തനുമാണ് നിങ്ങൾ. എന്റെ ഭർത്താവ്, എന്റ സുഹൃത്ത്, കാമുകൻ, എന്റെ വിശ്വസ്തൻ, അതിനുപരി എന്റെ കുഞ്ഞ് എന്റെ പൈനാപ്പിൾ, എന്റെ സൂര്യ കിരൺ, എന്റെ മഴവില്ല.. എന്നിങ്ങനെ… എല്ലായിപ്പോഴും ഇങ്ങനെയായിരിക്കട്ടെ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ദീപിക കുറിച്ചു. ഇതിനുപുറമേ , താരത്തിന്റെ കുട്ടിക്കാലത്തെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇതാണിപ്പോൾ അര്ഹദ്കർ ഏറ്റെടുത്തിരിക്കുന്നത്.
ranveer-deepika- bdy surprise gift-fans applauded
