നടി അഹാന കൃഷ്ണകുമാർ വരനെ തേടുന്നൊ? മാട്രിമോണിയൽ ചിത്രം പങ്കുവച്ച് താരം…
Published on

By
2014ല്‍ പുറത്തുവന്ന ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നായികാ കഥാപാത്രമല്ല നല്ല ഏത് കഥാപാത്രവും ചെയ്യാന്‍ തയ്യാറാണ് എന്നതാണ് അഹാന കൃഷ്മ്മകുമാര് എന്ന അഭിനയത്രിയുടെ പ്രത്യേകത. ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോലും താരത്തിന് മടിയില്ല. ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേള എടുത്തുവെങ്കിലും മികച്ച ചിത്രവുമായാണ് താരപുത്രി വീണ്ടും എത്തിയത്. നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമായാണ് പിന്നീട് അഹാനഎത്തിയത്.
രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു സിനിമയുമായി താരമെത്തിയത്. ലൂക്കയിലെ നിഹാരികയ്ക്ക് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഹാന തന്നെയായിരുന്നോ ഇതെന്ന് വരെ ആരാധകര്‍ ചോദിച്ചിരുന്നു. മലയാള സിനിമയുടെ നായികാനിരയിലേക്ക് ഈ താരപുത്രിയും എത്തിയെന്നും ഇനിയങ്ങോട്ട് ഇന്‍ഡസ്ട്രി ഭരിക്കാന്‍ കെല്‍പ്പുള്ള തരത്തിലേക്ക് താരം വളരുമെന്നുമുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ടൊവിനോ തോമസിനൊപ്പം ശക്തമായ പ്രകടനം തന്നെയായിരുന്നു ലൂക്കയില്‍ അഹാനയും കാഴ്ച വെച്ചത്.
ലൂക്ക വിജയകരമായി മുന്നേറുന്നതിനിടയിലാണ് അടുത്ത സിനിമയായ പതിനെട്ടാം പടി തിയേറ്ററുകളിലേക്ക് എത്തിയത്. ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. 70 ഓളം പുതുമുഖങ്ങളായിരുന്നു ചിത്രത്തിനായി അണിനിരന്നത്. സിനിമയിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡീഷനില്‍ പങ്കെടുക്കുന്നതിനായി അഹാനയേയും അണിയറപ്രവര്‍ത്തകര്‍ ക്ഷണിച്ചിരുന്നു. അവസാന നിമിഷമായിരുന്നു താരത്തോട് ആനി എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. പിടികിട്ടാപ്പുള്ളിയാണ് ഇനി അഹാനയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. ലൂക്കയും പതിനെട്ടാം പടിയും വിജയകരമായി മുന്നറുമ്പോൾ ഇപ്പോഴിതാ പുറത്തുവരുന്നത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന അഹാനയുടെ പോസ്റ്റാണ്.
തന്റെ മാട്രിമോണിയൽ പ്രൊഫൈൽ പിക്ചർ എന്ന അടിക്കുറിപ്പോടെ അഹാന പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സാരിയുടുത്ത് ഇടതൂർന്ന മുടി അഴിച്ചിട്ടിട്ടുള്ള അഹാനയുടെ മനോഹരമായ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. മാട്രിമോണി പ്രൊഫൈൽ പിക്ചർ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. മുടി വിഗ് അല്ല ഒറിജിനൽ ആണെന്നും ഞാൻ ഉദ്ദേശിച്ചത് ഒർജിനൽ ആയിരുന്നെന്നും അഹാന വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ അധികം നടിമാർക്ക് കാണാത്ത നീണ്ട മുടി അഹാനയുടെ പ്രത്യേകത ആയിരുന്നു. എന്നാൽ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ആനി ടീച്ചർ എന്ന കഥാപാത്രത്തിന് വേണ്ടി തന്റെ ഇടതൂർന്ന മുടി താരത്തിനു മുറിക്കേണ്ടിവന്നു. മുടി മുറിക്കുന്നതിന് മുമ്പുള്ള ചിത്രമാണ് ഇതെന്നും അഹാന പറയുന്നുണ്ട്. മാട്രിമോണിയലിൽ തനിക്ക് അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞതോടെ ആരാധകരുടെ സംശയങ്ങൾക്കും കുറവില്ല. പതിനെട്ടാം പടിയിൽ ആനിയുടെ പെയറായി എത്തിയ ജോയിയെ കെട്ടിക്കോളാനും, നിങ്ങൾ അടിപൊളി പെയറാണെന്നും കമന്റുകൾ നിറയുന്നു. ഇപ്പോൾ കല്യാണം വേണ്ടെന്നും, മാട്രിമോണിയൽ ഒഴിവാക്കി ഇനിയും അഭിനയത്തിൽ കഴിവുകൾ തെളിയിക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
ahaana_krishnakumar Matrimony Profile Picture
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...