Connect with us

അന്ന് ഞാനെന്റെ വീട്ടിൽ നിന്നും പുറത്തായതിന് കാരണം!!! സ്വകാര്യ ജീവിതത്തിൽ സംഭവിച്ചത് മനസ് തുറന്ന് ഷിബ്‌ല

Actress

അന്ന് ഞാനെന്റെ വീട്ടിൽ നിന്നും പുറത്തായതിന് കാരണം!!! സ്വകാര്യ ജീവിതത്തിൽ സംഭവിച്ചത് മനസ് തുറന്ന് ഷിബ്‌ല

അന്ന് ഞാനെന്റെ വീട്ടിൽ നിന്നും പുറത്തായതിന് കാരണം!!! സ്വകാര്യ ജീവിതത്തിൽ സംഭവിച്ചത് മനസ് തുറന്ന് ഷിബ്‌ല

‘മലപ്പുറം സ്വദേശിനിയാണ് ഞാന്‍. അന്യമതസ്ഥനായ ഒരാളെയാണ് ഞാന്‍ വിവാഹം ചെയ്തത്. അത് വീട്ടുകാരുടെ അനുവാദത്തോടെ അല്ല താനും. അതുകൊണ്ട് വീട്ടില്‍ ചിലപ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. എന്റെ കുടുംബത്തിന്റെ കാഴ്ച്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്റെ തീരുമാനം. എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല, അവര്‍. പക്ഷേ കുടുംബത്തിലേയ്ക്ക് എന്നെ പിന്നീട് ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഞാന്‍ വിളിക്കുമ്ബോഴൊന്നും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, ഞാനന്നും അവരുടെ അനുഗ്രഹങ്ങള്‍ എന്റെ കൂടെയുണ്ടെന്നു തന്നെ ചിന്തിച്ചിരുന്നു. ഉപ്പയും അമ്മയും മൂന്ന് അനിയന്‍മാരുമാണ് എനിക്ക്. സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോഴും ഞാന്‍ വിളിച്ചു. എന്നിട്ടും ഫോണ്‍ എടുത്തിരുന്നില്ല. ഒടുവില്‍ സിനിമയില്‍ അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തിന്റെ അമ്മയായെത്തുന്ന മലപ്പുറംകാരിയായ ഷൈനിചേച്ചിയുടെ ഒരു സുഹൃത്ത് സിനിമ കണ്ടിരുന്നു. സിനിമ കണ്ടു കഴിഞ്ഞ് കക്ഷി അമ്മിണിപ്പിള്ളയെക്കുറിച്ച്‌ ഒരു പോസ്റ്റിട്ടു.

ആ പോസ്റ്റിനു തൊട്ടു താഴെ ഉപ്പ നായികയെ മനസിലായോ എന്നു ചോദിച്ചു കമന്റിട്ടു. ഉപ്പയുടെ സുഹൃത്തും വക്കീലുമായ ആള്‍ ‘ആരാ ഇത് അറിയുന്നയാളാണോ’ എന്നു തിരിച്ചു ചോദിച്ചപ്പോള്‍ ഉപ്പ മറുടിയെഴുതി. ഇവള്‍ എന്റെ ഒരേയൊരു മകളാണെന്ന്. ഞാനിത് അറിഞ്ഞിരുന്നില്ല. ഷൈനിച്ചേച്ചിയാണ് ഇതിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് എനിക്കു കാണിച്ചു തരുന്നത്. ഒരു പൊതു ഇടത്തില്‍ വന്ന് ഉപ്പ കമന്റ് ചെയ്തത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അതിനു ശേഷം എന്റെ വീട്ടുകാരുടെ മാനസിക പിന്തുണയുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഭര്‍ത്താവിന്റെ അമ്മയും വീട്ടുകാരും പൂര്‍ണപിന്തുണനല്‍കുന്നുണ്ടെനിക്ക്.’ ഷിബ്‌ല പറഞ്ഞു.

ആസിഫ് അലി വക്കീല്‍ വേഷത്തില്‍ എത്തുന്ന കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിലെ കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ഫറ ഷിബ്‌ല. ശരീരഭാരമുള്ള പെണ്‍കുട്ടിയായി അഭിനയിക്കാന്‍ ഷിബ്‌ല നടത്തിയ കഠിനാധ്വാനവും മേക്ക് ഓവറും വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ വിജയത്തിനു പിന്നാലെ മറ്റൊരു സന്തോഷം കൂടിയുണ്ടായതിന്റെ ആഹ്ലാദത്തിലാണ് താരം.

kakshi amminipilla movie actress shibila

Continue Reading
You may also like...

More in Actress

Trending

Recent

To Top