
Tamil
ദളപതിക്കൊപ്പം ബിഗിൽ വില്ലനായി സൂപ്പർ താരം ഷാരൂഖ് ഖാന്?
ദളപതിക്കൊപ്പം ബിഗിൽ വില്ലനായി സൂപ്പർ താരം ഷാരൂഖ് ഖാന്?

By
വിജയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ദളപതി വിജയുടെ ബിഗിലിൻറെ റിലീസ് ദീപാവലിക്കാണ് ആരാധകര്‍ അതിന് വേണ്ടിയുളള കാത്തിരിപ്പിലാണ് . പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ബിഗിലിന്റെ പുതിയ വിശേഷങ്ങളറിയാനായി വലിയ താല്പര്യമാണ് എല്ലാവരും കാണിക്കാറുളളത്. വമ്പന്‍ റിലീസായി എത്തുന്ന ദളപതി ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അതേസമയം ദളപതിയുടെ ബിഗിലില്‍ ഷാരൂഖ് ഖാനും എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ഷാരുഖും എത്തുമെന്ന് അറിഞ്ഞതോടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. മുന്‍പ് ഇതേക്കുറിച്ചുളള സൂചനകള്‍ പുറത്തുവന്നെങ്കിലും ഇപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന തരത്തില്‍ വിവരം വന്നിരിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന് അതിഥി വേഷത്തിലെത്തുമെന്നാണ് അറിയുന്നത്. ബിഗിലില്‍ 15 മിനിറ്റോളം നീണ്ടു നില്ക്കുന്ന രംഗങ്ങളിലാണ് നടന് എത്തുന്നതെന്ന് അറിയുന്നു.
ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് സൂപ്പര്‍താരം എത്തുന്നതെന്നും അറിയുന്നു. ബിഗിലിന്റെ ക്ലൈമാക്സ് രംഗങ്ങളിലായിരിക്കും ഷാരൂഖ് എത്തുക. വിജയ്ക്കൊപ്പമുളള ആക്ഷന്‍ രംഗങ്ങളില്‍ നടന് അഭിനയിച്ചു കഴിഞ്ഞതായും അറിയുന്നു. അതേസമയം തന്നെ ബിഗിലില്‍ ഒരു ഗാനരംഗത്താണ് ഷാരൂഖ് ഖാന് പ്രത്യക്ഷപ്പെടുകയെന്നും അറിയുന്നു. ദളപതിക്കൊപ്പം തന്നെയായിരിക്കും ഗാനരംഗത്ത് സൂപ്പര്‍താരം എത്തുക.
റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ കമല്ഹാസന് ചിത്രം ഹേറാമിന് ശേഷം ഷാരൂഖ് ഖാന് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായിരിക്കും ഇത്. മുന്‍പ് തമിഴ്നാട് പശ്ചാത്തലത്തിലുളള ചെന്നൈ എക്സ്പ്രസില്‍ നടന് അഭിനയിച്ചിരുന്നു. അടുത്തിടെ ബിഗിലിന്റെ സംവിധായകന് അറ്റ്ലീക്കൊപ്പമുളള ഷാരൂഖിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഐപിഎല്‍ സമയത്ത് കളി കാണാനായി ഒന്നിച്ച് എത്തിയതായിരുന്നു ഇവര്‍.
അന്ന് അറ്റ്ലീയുടെ പുതിയ സിനിമയില്‍ ഷാരൂഖ് എത്തുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് ശരിയാണെന്ന് തരത്തിലുളള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ബിഗിലിന്റെതായി പുറത്തിറങ്ങിയ ആദ്യ മൂന്ന് പോസ്റ്ററുകള്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞതായാണ് അറിയുന്നത്.
വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് ദളപതിയും നയന്‍സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗില്‍ .ഇവര്‍ക്കൊപ്പം തമിഴിലെ ശ്രദ്ധേയ താരങ്ങളും ഒപ്പം ബോളിവുഡില്‍ നിന്നും ജാക്കി ഷ്റോഫും എത്തുന്നുണ്ട്. പരിയേറും പെരുമാള്‍ താരം കതിര്,വിവേക്,യോഗി ബാബു, ഡാനിയേല്‍ ബാലാജി,റീബ മോണിക്ക ജോണ്‍,വര്‍ഷ ബൊലമ്മ,ഇന്ദുജ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Shah Rukh Khan in a negative avatar in his south debut Thalapathy 63 starring Vijay and Nayanthara
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...