കെ ജി എഫ് എന്ന ഒറ്റ ചിത്രം മതി യാഷിനെ പ്രേക്ഷകർക്ക് ഓർമ്മിക്കാൻ. സ്വർണഖനികളുടെ കഥ പറഞ്ഞ കെ ജി എഫ് നായകൻ യാഷ് അടുത്തിടെയാണ് അച്ഛനായത് . കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് യാഷിന്റെ കുഞ്ഞിൻെറ പേരിടീൽ ചടങ്ങ് നടന്നത് .
കെ.ജി.എഫിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്ബോള്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. അടുത്തിടെ മോളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കു വെച്ചിരുന്നു. അതിനു പിന്നാലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് യഷ്.
തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിക്കുവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് യഷ് പങ്കുവെച്ചിരിക്കുന്നത്. മകളുടെ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പങ്കുവെച്ച്, രണ്ടാമത്തെ കുഞ്ഞിന്റെ വരവിനെ കുറിച്ച് മകള്‍ സംസാരിക്കുന്ന തരത്തില്‍ വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ഈ സന്തോഷവാര്‍ത്ത യഷ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
‘എല്ലാവര്ക്കും ഹായ്, ഞാന്‍ ആര്യയാണ്. ഞാനിപ്പോള്‍ അറിഞ്ഞത് നിങ്ങളെ അറിയിച്ചാല്‍ വിശ്വസിക്കുമോയെന്ന് അറിയില്ല. എന്റെ ഡാഡിക്ക് സ്പീഡ് കൂടുതലാണെന്നാണ് എല്ലാവരും പറയുന്നത്. ഇതു വളരെ നേരത്തെയാണോ താമസിച്ചാണോ എന്നൊന്നും എനിക്കറിയില്ല.
എന്നാലും ഞാന്‍ കേട്ട വിവരം നിങ്ങള്‍ക്കും സന്തോഷം തരുന്നതായിരിക്കും. ബേബി നമ്ബര്‍ ടൂവിനായി അച്ഛനും അമ്മയും കാത്തിരിക്കുകയാണ്. ഞാന്‍ ഇനി എന്റെ കളിപ്പാട്ടങ്ങള്‍ പങ്കുവെയ്ക്കേണ്ടി വരുമോ? എന്നാലും കുഴപ്പമില്ല. എനിക്കും സന്തോഷമാണ്’ ആര്യ യഷ്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...