
Malayalam Breaking News
ബോബി- സഞ്ജയ് ടീമിനെ ട്രോളി മമ്മൂട്ടി; ചിരിയടക്കാനാവാതെ വേദി !
ബോബി- സഞ്ജയ് ടീമിനെ ട്രോളി മമ്മൂട്ടി; ചിരിയടക്കാനാവാതെ വേദി !
Published on

By
ലോകത്തുടനീളം ആരാധകർ ഉള്ള നടനാണ് മെഗാസ്റ്റാർ മമ്മുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് മെഗാസ്റ്റാർ . ഉയരെയുടെ വിജയത്തിന് ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എവിടെ. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് മമ്മൂട്ടിയായിരുന്നു. ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെ ട്രോളിക്കൊണ്ട് മമ്മൂക്ക സംസാരിച്ചത് എല്ലാവരിലും ചിരിയുണര്‍ത്തിയിരുന്നു. മമ്മൂട്ടിയ്ക്ക് സിനിമയോടുള്ള പ്രണയം കാരണം നഷ്ടമായത് പ്രീഡിഗ്രിയാണ്. കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ഓര്‍മ്മകള്‍ പങ്കുവച്ചത്.
പ്രീഡിഗ്രി സെക്കന്റ് ഇയര്‍ തോറ്റത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.’സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ ഭയങ്കര ഇഷ്ടമാണ്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ്’ താനെന്നും മമ്മൂട്ടി പറയുന്നു.
ബോബി- സഞ്ജയ് ടീമിനെ മമ്മൂട്ടി ട്രോളുകയും ചെയ്തു.ബോബിയും സഞ്ജയും മമ്മൂക്കയെ ആദ്യമായി കാണുന്നത് കൂടെവിടെയുടെ സെറ്റിലായിരുന്നു. മമ്മൂട്ടി ജീപ്പില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോയപ്പോല് പേടിച്ചിരുന്ന കാര്യമെല്ലാം ഇരുവരും പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് അവരെ ട്രോളിക്കൊണ്ട് മെഗാസ്റ്റാര്‍ സംസാരിച്ചത്. ബോബി സഞ്ജയ്ക്കൊപ്പം തന്നെ പിതാവ് പ്രേംപ്രകാശിനെയും സംഗീത സംവിധായകന് ഔസേപ്പച്ചനെയും മമ്മൂക്ക ചടങ്ങില്‍ ട്രോളിയിരുന്നു.
ബോബിയും സഞ്ജയും ഇപ്പോഴും പറയുന്നതു കേട്ടാല്‍ ഇപ്പോഴും അവര്‍ വലുതായിട്ടില്ലെന്ന് തോന്നും. ഞങ്ങള്‍ വളരെ ചെറുപ്പത്തിലാണ്. എല്ലാം ചെറുപ്പത്തിലാണ്. ഇവര്‍ ഇനി എന്നാ വലുതാകുകയെന്ന് അറിയില്ല. ഇരുവര്‍ക്കും ഈരണ്ടു മക്കള്‍ വീതമുണ്ട്. എന്നിട്ടും വലുതായിട്ടില്ല- മമ്മൂട്ടി പറഞ്ഞു
ചിത്രത്തിന്റെ സംഗീത സംവിധായകന് ഔസേപ്പച്ചനുമായുള്ള ഓര്‍മ്മകളും മമ്മൂട്ടി പങ്കുവച്ചു. ഔസേപ്പച്ചന് ആദ്യം വയലിന് വായിക്കുന്ന കലാകാരനായിരുന്നു. ആദ്യം സിനിമയില്‍ അഭിനയിച്ചാണ് തുടങ്ങിയത്. പക്ഷേ, ഔസേപ്പച്ചന് ആ സിനിമയുടെ പേരുപോലും ഓര്മ കാണില്ല- മമ്മൂട്ടി പറയുന്നു.മുപ്പതു വര്‍ഷം മുമ്ബ് മമ്മൂട്ടി വിഡിയോ ആല്ബമെടുത്ത കാര്യമാണ് സംവിധായകന് കെ.കെ.രാജീവ് ഓര്‍മപ്പെടുത്തിയത്.
mammootty about bobby sanjay
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...