താങ്കളുടെ ജോലി അഭിനയമാണ് , ആവേശം കൂടി ഇത്തരം തീക്കളി കളിക്കരുത് – ടൊവിനോ തോമസിന് ആരാധികയുടെ മുന്നറിയിപ്പ് !
Published on

By
എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റിരുന്നു. ദൈവാനുഗ്രജഹാം കൊണ്ട് ഒന്നും സംഭവിച്ചില്ല എന്ന് ടോവിനോ കുറിച്ചിരുന്നു . സിനിമാ ചിത്രീകരണത്തിനെ പൊള്ളലേറ്റ ടോവിനോ തോമസിന് മുന്നറിയിപ്പുമായി ആരാധിക.
ഡ്യൂപ്പില്ലാതെയാണ് ടൊവിനോ സംഘട്ടനരംഗത്തില്‍ അഭിനയിച്ചത്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു. ഷോട്ട് എടുത്ത് സംവിധായകന് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാകാന്‍ കഴിയാഞ്ഞതിനാല്‍ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. സംഘട്ടനരംഗം പൂര്‍ത്തിയാക്കിയിട്ടാണ് താരം പിന്‍വാങ്ങിയത്. അതിനിടെ ശരീരത്തില്‍ തീ പടരുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ടോവിനോ,
ദൈവാനുഗ്രഹം കൊണ്ട് ഇന്നലെ ഒരു അപകടത്തില്‍ നിന്ന് രക്ഷപെട്ട വിവരം അറിഞ്ഞു. അങ്ങയുടെ മേല്‍ എപ്പോഴും ആ ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.
ഒരു നായക നടന്റെ പ്രധാന കൈമുതല്‍ എന്ന് പറയുന്നത് അയാളുടെ ബാഹ്യ സൗന്ദര്യം തന്നെയാണ്. അതിനെന്തെങ്കിലും കോട്ടം തട്ടിയാല്‍ താങ്കളുടെ സിനിമ ജീവിതം വരെ തകര്‍ന്നു പോവാന്‍ സാധ്യത ഉണ്ട്.
ഡ്യൂപ്പുകള്‍ ഇത്തരം സംഘട്ടന രംഗങ്ങള്‍ ചെയ്തും അപകടങ്ങള്‍ തരണം ചെയ്തും വളരെയേറെ പ്രവര്‍ത്തി പരിചയമുള്ളവരാണ്. അവരുടെ ജോലി ചെയ്യാന്‍ അവരെ അനുവദിക്കൂ. താങ്കളുടെ ജോലി അഭിനയമാണ്. താങ്കള്‍ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവു ചെയ്ത് ആവേശം കൂടി ഇത്തരം ‘തീക്കളി ‘ കളിക്കരുത്. മറ്റു ചില സംഘട്ടന രംഗങ്ങള്‍ പോലെ അല്ല തീ കൊണ്ടുള്ള കളി. ഒരു ചെറിയ അപാകത പോലും താങ്കളെ ശക്തമായ രീതിയില്‍ ബാധിച്ചേക്കും.
അഭിനയത്തോടുള്ള താങ്കളുടെ ആവേശവും അഭിനിവേശവും അര്‍പ്പണബോധവും എല്ലാം മനസിലാക്കി കൊണ്ട് തന്നെ പറയുന്നു.. ഇത്തരം സാഹസികത ഭാവിയില്‍ ഒഴിവാക്കണം. നമുക്കു ആവശ്യമുള്ളത് താങ്കളിലെ നടനെയാണ്. ദൈവാനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കട്ടെ.
fans against tovino thomas’s fight scene
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...