ഇനി ‘രാജ നരസിംഹയുടെ’ കളിയാണ് !

By
യാത്രയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.സൂപ്പര്‍ ഹിറ്റായി മാറിയ മധുരരാജയുടെ തെലുങ്ക് ഡബ്ബിംഗ് പതിപ്പുമായാണ് താരമെത്തുന്നത്.മധുരരാജയുടെ തെലുങ്ക് പതിപ്പായ രാജ നരസിംഹ ജൂലൈയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സാധു ശേഖറാണ് ചിത്രം തെലുങ്കിലേക്ക് എത്തിക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ഫൈനല്‍ കോപ്പി തയ്യാറായെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.
മലയാളത്തിൽ നിന്നും തെലുങ്കിലേക്കെത്തുന്ന രജനരസിംഹയുടെ വിശേഷങ്ങൾക്കായാണ് മമ്മുട്ടി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് .മമ്മൂട്ടിയാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നതെങ്കിലും ജയ്, നെടുമുടി വേണു, വിജയരാഘവൻ, അനുശ്രീ,അന്ന രാജൻ, ഷംന കാസിം തുടങ്ങിയ നീണ്ട താരനിരയ്ക്കും തിരക്കഥയിൽ പ്രാധാന്യമുള്ള വേഷങ്ങൾ ഉണ്ടായിരുന്നു.വില്ലൻ വേഷം കൈകാര്യം ചെയ്ത ജഗപതി ബാബുവും മികച്ച രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു.
മാസും ആക്ഷനും ചേർന്ന് അരങ്ങ് കൊഴുപ്പിക്കുമ്പോൾ കണ്ണിന് വിരുന്നായി മാറുന്നുണ്ട് ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ഒന്നാന്തരം ഐറ്റം ഡാൻസ്.മലയാളത്തിലെ ഗോപി സുന്ദറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയോട് യോജിച്ചതായി.തെലുങ്കിലെ വിശേഷങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല .
madhura raja telugu release
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...