
Malayalam Breaking News
പന്ത്രണ്ടാം രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തുടക്കമായി ..
പന്ത്രണ്ടാം രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തുടക്കമായി ..
Published on

By
പന്ത്രണ്ടാമത് രാജ്യാന്തരഡോക്യുമെന്ററി,ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി . നിരവദി ചിത്രങ്ങള്‍ ആണ് ഇത്തവണ മേളയില്‍ ഉള്ളത്. വംശീയ പ്രശ്നങ്ങള്‍ പ്രമേയമാക്കിയ ചിത്രങ്ങള്‍ ആണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്.
ബ്ലാക്ക് ഷീപ്പ്,ഗ്രേവ്സ് വിത്ത് ഔട്ട് എ നേം,ഇറേസ്,ഫ്രീഡം ഫീല്‍ഡ് എന്നിങ്ങനെ മികച്ച ഡോക്യുമെന്ററി, ആണ് ഇത്തവണ മേളയില്‍ ഉള്ളത്. മേളയിലെ ഉദ്ഘാടന ചിത്രം സെല്‍ഫി ആണ്. കൈരളി തിയറ്ററില്‍ ആണ് ഉദ്ഘാടന ചടങ്ങുകളാ നടന്നത് .
വംശവെറിയിൽ പത്ത് വയസ്സുകാരൻ മകൻ കൊലപ്പെട്ടതിന് പിന്നാലെ ബ്രിട്ടൻ വിടുന്ന നൈജീരിയൻ കുടുംബത്തിന്റെ കഥയാണ് /ബ്ലാക്ക് ഷീപ്പ്/ പറയുന്നത്. വിധി പിന്നെയും ഇവരെ കൊണ്ടെത്തിക്കുന്നത് വംശീയ വിദ്വേഷികളുടെ കൈകളിലേക്ക് തന്നെ. കംബോഡിയൻ കൂട്ടക്കൊലയുടെ ഭയാനക ദൃശ്യങ്ങളിലേക്കാണ് /ഗ്രേവ്സ് വിത്ത് ഔട്ട് എ നേം/ കാണികളെ കൂട്ടിക്കൊട്ടുപോവുക.
ലെബനീസ് ആഭ്യന്തര യുദ്ധത്തിൽ കാണാതായവരെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന /ഇറേസ്..ആസെന്റ് ഓഫ് ഇൻവിസിബിൾ/, വിപ്ലവാനന്തര ലിബിയയെ കുറിച്ചുള്ള /ഫ്രീഡം ഫീൽഡ്/ എന്നിങ്ങനെ മനുഷ്യരുടെ നിസ്സഹായതിലേക്ക് മിഴി തുറക്കുന്ന നിരവധി ചിത്രങ്ങൾ മേളയിലുള്ളത്. കൈരളി തിയറ്ററിൽ വൈകിട്ട് ആറ് മണിക്ക് ഗവർണർ പി സദാശിവം മേള ഉദ്ഘാടനം ചെയ്തു . രണ്ട് യുവാക്കളുടെ ക്യാമറക്കാഴ്ചയിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട പശ്ചാത്തലങ്ങളെ തുറന്നു കാട്ടുന്ന സെൽഫിയായിരുന്നു ഉദ്ഘാടന ചിത്രം.
12th international idsffk
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...