
Malayalam Breaking News
ലൂസിഫർ രണ്ടാം വരവിൽ അബ്രാം ഖുറേഷി മാത്രമല്ല താരം ! പൃഥ്വിരാജ് പറയുന്നു ..
ലൂസിഫർ രണ്ടാം വരവിൽ അബ്രാം ഖുറേഷി മാത്രമല്ല താരം ! പൃഥ്വിരാജ് പറയുന്നു ..
Published on

By
ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. ആദ്യ സംവിധാന സംരംഭം തന്നെ വിജയമാക്കിയ പൃഥ്വിയെ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം പ്രശംസ കൊണ്ട് മൂടിയിരുന്നു. പൃഥ്വിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറി ലൂസിഫര്‍. അവധിക്കാല റിലീസായി മാര്‍ച്ച് 28നായിരുന്നു സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.
നിലവില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമ നൂറാം ദിവസത്തിലേക്കാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഇതിനിടെ ലൂസിഫറിന്റെ രണ്ടാം ഭാഗം എപ്പോള്‍ വരുമെന്ന് എല്ലാവരും ആകാക്ഷകളോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. ലൂസിഫര്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മുന്നേറുന്ന സമയത്തായിരുന്നു രണ്ടാം ഭാഗം വേണമെന്ന ആവശ്യം ഉണ്ടായത്. ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
അഭിമുഖത്തില്‍ ലൂസിഫര്‍ 2വിന്റൈ സാധ്യതകളെക്കുറിച്ചുളള ചോദ്യം പറഞ്ഞപ്പോഴാണ് പൃഥ്വിയുടെ മറുപടി ഉണ്ടായത്. രണ്ടാം ഭാഗത്തിന്റെ ചില ഐഡിയകളില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു പൃഥ്വി പറഞ്ഞത്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ സിനിമ അണിയിച്ചൊരുക്കേണ്ടി വരും. ലൂസിഫറിന്റെതായി ഒരു കഥയായി മാത്രം ഒതുങ്ങുന്നതല്ല. ലൂസിഫര്‍ 2വില്‍ അബ്രഹാം ഖുറേഷിയുടെ വരവിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബഡ്ജറ്റ് തന്നെ വേണ്ടി വരും.
ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്ബളളിക്കൊപ്പം തന്നെ തിളങ്ങിയ കഥാപാത്രമായിരുന്നു സയിദ് മസൂദ്. കുറച്ച് സീനുകളില്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അഭിനേതാവായുളള പൃഥ്വിയുടെ സാന്നിദ്ധ്യം ആരാധകര്‍ക്ക് ഒന്നടങ്കം ആവേശമായിരുന്നു. സ്റ്റീഫന്‍ നെടുമ്ബളളിയെ സഹായിക്കാനായി എത്തുന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു പൃഥ്വി കാഴ്ചവെച്ചത്. ലൂസിഫറിന് രണ്ടാം ഭാഗം വരുമ്ബോള്‍ കുറച്ചുകൂടി പ്രാധാന്യമുളള റോള്‍ സയിദ് മസൂദിന് ഉണ്ടാവുമെന്നും പൃഥി പറയുന്നു.
ലൂസിഫര്‍ രണ്ടാം ഭാഗം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അബ്രഹാം ഖുറേഷിക്കൊപ്പം തൂല്യ പ്രാധാന്യമുളള റോളില്‍ തന്നെയാകും സയിദ് മസൂദ് എത്തുകയെന്ന് പൃഥ്വി പറയുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിനൊപ്പം മുഴുവന്‍ സമയവും പൃഥ്വി എത്തുന്നത് ആരാധകര്‍ക്കും ആവേശമായി മാറും. ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന് ഉറപ്പാകുമ്ബോള്‍ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
prithviraj about lucifer 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...