കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു; ഒരു തീവ്രവാദിയയെ സുരക്ഷാ സേന വധിച്ചു

ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. ഭീകരർ സിആര്‍പിഎഫ് ജവാന്മാരുടെ സംഘത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ഗ്രാമീണനും പരിക്കേറ്റിട്ടുണ്ട്. അതേസമയം അല്‍ ഉമര്‍ മുജാഹിദീന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
അനന്ത്നാഗ് സ്റ്റേഷൻ ഹൗസ് ഓഫിസർ അർഷദ് അഹമ്മദിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അനന്ത്നാഗിലെ ബസ് സ്റ്റാൻഡിനു സമീപമുള്ള കെപി റോഡിലായിരുന്നു സംഭവം.
പട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് സംഘത്തിനു നേരെ രണ്ട് ഭീകരർ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. ഇതിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ജൂലായ് ഒന്നിന് അമര്‍നാഥ് യാത്ര ആരഭിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു ആക്രമണം. അതേസമയം പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. സമീപത്ത് കൂടുതല്‍ സൈന്യം എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...