
Tamil
നയൻതാര കാമുകനൊപ്പം അവധി ആഘോഷിക്കുമ്പോൾ കൊലയുതിർകാലത്തിനു സ്റ്റേ !
നയൻതാര കാമുകനൊപ്പം അവധി ആഘോഷിക്കുമ്പോൾ കൊലയുതിർകാലത്തിനു സ്റ്റേ !
Published on

By
നയന്‍താരയുടെതായി റിലീങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കൊലയുതിര്‍ കാലം. ജൂണ്‍ 14ന് തിയ്യേറ്ററുകളിലെത്തുമെന്ന് പറഞ്ഞ സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. പേരിനെ ചൊല്ലിയുളള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് റിലീസ് താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്.
സംവിധായകന് ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ജസ്റ്റിസ് കൃഷ്ണരാമസ്വാമിയാണ് റിലീസ് തടഞ്ഞത്. അന്തരിച്ച എഴുത്തുകാരന് സുജാത രംഗരാജന് എഴുതിയ നോവലിന്റെ പേരാണ് കൊലയുതിര്‍കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം സംവിധായകന് ബാലാജി കുമാറാണ് വാങ്ങിയിരുന്നത്.
സുജാത രംഗരാജന്റെ ഭാര്യയില്‍ നിന്നും 10ലക്ഷം രൂപയ്ക്ക് പകര്‍പ്പവാകാശം സ്വന്തമാക്കിയതായി സംവിധായകന് പറഞ്ഞിരുന്നു. തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകന് ഹര്‍ജി നല്‍കിയിരുന്നത്. തുടര്‍ന്ന് സിനിമയുടെ റിലീസ് കോടതി തടയുകയായിരുന്നു.
ചക്രി ടോലേട്ടിയാണ് നയന്‍താരയുടെ കൊലയുതിര്‍ കാലം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. നയന്താരയ്ക്കൊപ്പം പ്രതാപ് പോത്തന്, ഭൂമിക ചൗള, രോഹിണി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മിസ്റ്ററി ത്രില്ലര്‍ ചിത്രമായിട്ടാണ് സംവിധായകന് കൊലയുതിര്‍ കാലം ഒരുക്കിയിരിക്കുന്നത്.ചിത്രം പ്രതിസന്ധിയിലെങ്കിലും നയൻതാര കാമുകൻ വിഘ്നേശ് ശിവനൊപ്പം അവധി ആഘോഷത്തിലാണ്.
about kolayuthirkalam release ban
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...