ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി

ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. 95 പന്തിൽ 13 ബൗണ്ടറികളോടെയാണ് ധവാന്റെ സെഞ്ചുറി നേട്ടം. ലോകകപ്പിൽ ധവാൻ നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ ധവാൻ നേടുന്ന നാലാമത്തെ സെഞ്ചുറിയും. ധവാന് പുറമെ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന് വിരാട് കോലിയും അര്‍ധ സെഞ്ചുറി നേടിയതോടെ ടീം ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്.
അതേസമയം ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കരുതലോടെ തുടങ്ങിയപ്പോള്‍ മത്സരത്തില്‍ ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ 23-ാം ഓവര്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ രോഹിതിനെ(57) വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈല്‍ ഓസ്ട്രേലിയക്ക് ആശ്വാസം നല്കി.
ധവാനും രോഹിതും ഓപ്പണിംഗ് വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാഥൻ കൂൾട്ടർനൈലാണ് രോഹിത്തിനെ വീഴ്ത്തിയത്. അതേസമയം രോഹിത്ത് ഇന്ന് ഒരു പുതിയ റിക്കാർഡ് കൂടി തന്റെ പേരിൽ കുറിച്ചു. ഓസ്ട്രേലിയക്കെതിരെ ഏറ്റവും വേഗതയിൽ 2,000 ഏകദിന റണ്‍സ് നേടുന്ന താരമായാണ് രോഹിത് മാറിയത്.
സ്റ്റാര്‍ക്കിന്റെ രണ്ടാം ഓവറില്‍ രോഹിതിനെ വമ്പന്‍ പറക്കലിനൊടുവില്‍ കോള്‍ട്ടര്‍ നൈല്‍ നിലത്തിട്ടു. പിന്നാലെ വന്ന കോള്‍ട്ടര്‍ നൈലിനെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശിക്ഷിച്ചു. എന്നാല്‍ പിന്നീട് മികച്ച കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍ ഇന്ത്യക്ക് അടിത്തറ പാകുകയായിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ്...
2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ 15 ക്രിക്കറ്റ് താരങ്ങള്‍ക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്....