
Malayalam Breaking News
എട്ടു തവണ വിളിച്ചിട്ടാണ് പാർവതി ഫോൺ എടുത്തത് ; എടുത്തതും ഞാൻ പൊട്ടിത്തെറിച്ചു – ആസിഫ് അലി
എട്ടു തവണ വിളിച്ചിട്ടാണ് പാർവതി ഫോൺ എടുത്തത് ; എടുത്തതും ഞാൻ പൊട്ടിത്തെറിച്ചു – ആസിഫ് അലി
Published on

By
ഉയരെ സിനിമ മലായാളികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. പതിവുപോലെ പാർവതി മികച്ചു നിന്നപ്പോൾ ഏറ്റവും കയ്യടി വാങ്ങിയത് ഗോവിന്ദിനെ അവതരിപ്പിച്ച ആസിഫ് അലി ആണ് . ആ കഥാപാത്രത്തെക്കുറിച്ചും സിനിമയെ കുറിച്ചും മനസ് തുറക്കുകയാണ് ആസിഫ് അലി.
ആസിഫിന്റെ വാക്കുകള്‍:
ഒന്നിച്ചിരുന്ന് ഉയരെയുടെ കഥകേട്ട് കുറച്ചുകഴിഞ്ഞ് പാര്‍വതിയെ ഫോണില്‍ വിളിച്ചു. ഭാഗ്യത്തിന് കോള്‍ വെയ്റ്റിങ്ങിലായിരുന്നു. ഒറ്റയടിക്ക് എട്ടുതവണ പാര്‍വതിയെത്തന്നെ വിളിച്ചുകൊണ്ടിരുന്നു. അവസാനം അപ്പുറത്തെ കോള്‍ കട്ടാക്കി പാര്‍വതി ഫോണ്‍ എടുത്തു.
അപ്പോള്‍ത്തന്നെ ഞാന്‍ തട്ടിക്കയറി. ‘നീ എന്താണ് എട്ട് പ്രാവശ്യം വിളിച്ചിട്ട് എന്റെ ഫോണ്‍ എടുക്കാത്തത്’ എന്ന് ചോദിച്ചു. പെട്ടെന്ന് പാര്‍വതി സൈലന്റായി. ഞാന്‍ എന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല. വീണ്ടും അങ്ങനെ ചോദിച്ചിട്ടാണ് ആ കഥാപാത്രത്തിലേക്ക് കടന്നത്.
അതിന് പാര്‍വതി സപ്പോര്‍ട്ട് തന്നതാണ് ഗോവിന്ദ് അത്രയും നന്നാകാന്‍ കാരണം. പല്ലവിക്കായി പാര്‍വതി എടുത്ത പ്രയത്നവും പറയണം. മൂന്നു മണിക്കൂറോളം മേക്കപ്പാണ് ഓരോ തവണയും വേണ്ടിവന്നത്. ഒരു സിനിമ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടിയാണ് പാര്‍വതി.
ഉയരെ കഴിഞ്ഞശേഷം പല അഭിമുഖങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം, എന്റെ ഭാഗത്തുനിന്ന് ഒരു രീതിയിലും ഗോവിന്ദിനെ ന്യായീകരിക്കാന്‍ പറ്റില്ല. അയാള്‍ ഇമോഷണലാകുന്നതും പല്ലവിയെ സ്നേഹിക്കുന്നതും മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റില്ല. പല്ലവിയെ ആസിഡ് ആക്രമണത്തിന് ഇരയാക്കിയ ആളാണ് ഗോവിന്ദ്.
അതിന്റെ കാരണങ്ങള്‍ പറഞ്ഞ് കഴിഞ്ഞാല്‍ പലയിടത്തും മോശമായി വായിക്കപ്പെടും. ചില സീനുകളില്‍ ഗോവിന്ദ് കരയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നുണ്ട്. ഒരിക്കലും അത് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല.
ഗോവിന്ദിന് അയാളുടേതായ കാരണങ്ങള്‍ ഉണ്ട്. അത് എടുത്തുപറഞ്ഞാല്‍ പലയിടത്തും ദോഷമാകും. പലരീതിയില്‍ വ്യാഖ്യാനിക്കപ്പെടും. ഒരു പരിധിയില്‍ കൂടുതല്‍ അയാളെപ്പറ്റി പറയാന്‍ ആഗ്രഹിക്കുന്നില്ല.
asif ali about uyare
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...