വെറുതയല്ലെ ഈ തമാശ! ഇത് കണ്ടിരിക്കേണ്ട സിനിമ

ചാറ്റല്‍മഴ പോലെ സുഖം പകരുന്ന ഒരു സിനിമ..അതാണ് തമാശ എന്ന സിനിമ ..പൊന്നാനിയുടെ പശ്ചാത്തലത്തിൽ തികച്ചും ഗ്രാമസൗന്ദര്യം നിറഞ്ഞ സിനിമയാണ് തമാശ ..
ഇതിലെ കഥാപാതങ്ങളെല്ലാം നമുക്ക് ചുറ്റും ഉള്ളവർ തന്നെ ആണ്.. ദൈനം ദിന സന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്ത അതി വിദഗ്ധമായി നെയ്തെടുത്ത അതിമനോഹരമായ ഒരു ശില്പകാവ്യം
കഥയുടെ താളത്തിനൊത്ത് കൈപിടിച്ചുകൊണ്ടുപോകുന്ന സംഗീതവും മികച്ച അഭിനേതാക്കളും തമാശയെ 2 മണിക്കൂര്‍ 10 മിനിറ്റ് നീളുന്ന സുഖമുള്ള അനുഭവമാക്കി മാറ്റുന്നു.
പ്രൊഫ. ശ്രീനിവാസന്
30 വയസ്സ് പിന്നിട്ട കോളേജ് അധ്യാപകനായ പ്രൊഫ. ശ്രീനിവാസന് ആണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രം.
31 വയസ്സിനുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ സന്യാസിയാകേണ്ടിവരുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തിന് മുന്നില്‍ നിന്നുകൊണ്ട് വധുവിനെ തേടുകയാണ് ശ്രീനി.
പ്രേമം സിനിമയിലെ വിമല്‍ സാര്‍ എന്ന കഥാപാത്രം നേരിടുന്ന കഷണ്ടിയെന്ന അതേ പ്രശ്നം തന്നെയാണ് വധുവിനെ കണ്ടെത്തുന്നതില്‍ നിന്നും അയാളെ പിന്തിരിപ്പിക്കുന്നതും.
ശ്രീനിയിലെ പ്രണയമരം
പെണ്ണുകാണല്‍ പരിപാടികളില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്ന ശ്രീനിയെ പ്രണയവിവാഹമെന്ന പരിഹാരത്തിലേക്ക് വഴിതിരിച്ചുവിടുന്നത് കോളേജിലെ അസിസ്റ്റന്റായ റഹീമാണ്.
പ്രണയിക്കാന്‍ പാലക്കാട്ടുകാരിയും സഹപ്രവര്‍ത്തകയുമായ ബബിത ടീച്ചറെ ലക്ഷ്യമിടുന്നതിലൂടെ ശ്രീനിയിലെ പ്രണയമരം പൂത്തുലുയുകയാണ്.
ബബിത ടീച്ചറില്‍ നിന്നും മറ്റുപലരിലേക്കും നീളുന്ന ശ്രീനിയുടെ പ്രണയജീവിതമാണ് സിനിമ മുന്നോട്ടുകൊണ്ടുപോകുന്നത്.
രണ്ടാംപകുതിയില്‍ പതിയെ ട്രാക്ക് മാറുന്നു
രണ്ടാംപകുതിയില്‍ പതിയെ ട്രാക്ക് മാറുന്ന സിനിമ സമകാലിക മലയാളിയുടെ മാനസികപ്രശ്നങ്ങളിലൂടെ കടന്നുകയറുന്നു.
തികച്ചും അപ്രതീക്ഷിതമായ വഴികളിലൂടെ മുന്നേറി സിനിമ അങ്ങനെ ആസ്വാദകന്റെ ഹൃദയത്തില്‍ നിന്നും പതിയെ തലച്ചോറിലേക്ക് പടരുകയാണ്.
മലപ്പുറത്തു നിന്നും പറന്നുയര്‍ന്ന് മലയാളിയുടെ മറ്റൊരു മുഖവും സ്ക്രീനില്‍ പ്രതിഫലിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. മലയാളിക്ക് വെറുമൊരു തമാശയായി തോന്നുന്ന പലതും എത്രത്തോളം ആഴമേറിയ വേദനയാണെന്നും സിനിമ ഓര്‍മ്മപ്പെടുത്തുന്നു.
നവാഗത സംവിധായകന് അഷ്റഫ് ഹംസ
തഴക്കംവന്ന സംവിധായകന്റെ കൈയടക്കത്തോടെയാണ് നവാഗത സംവിധായകന് അഷ്റഫ് ഹംസ തമാശ ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസനെ അനായാസമായി അവതരിപ്പിച്ച വിനയ് ഫോര്‍ട്ടും റഹീമിനെ ടൈമിംഗിലൂടെ അത്ഭുതപ്പെടുത്തുന്ന നവാസ് വള്ളിക്കുന്നും കൈയടിയര്‍ഹിക്കുന്നു.
പ്രേമം സിനിമയിലെ വിമലും തമാശയിലെ ശ്രീനിയും സഞ്ചരിക്കുന്ന പാതകള്‍ സമാനത തോന്നിപ്പിക്കുമെങ്കിലും ആദ്യഘട്ടത്തില്‍തന്നെ വഴിപിരിഞ്ഞ് വിമല്‍ സാറില്‍ നിന്നും എത്രയോ അകലെയാണ് ശ്രീനിയെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതില്‍ വിനയ് ഫോര്‍ട്ട് വിജയിച്ചിട്ടുണ്ടെന്നുതന്നെ പറയാം.
ഷഹബാസ് അമനും റെക്സ് വിജയനും
ചാറ്റല്‍മഴയെ തഴുകികടന്നുപോവുന്ന ചെറുകാറ്റുപോലെയാണ് ഷഹബാസ് അമനും റെക്സ് വിജയനും സംഗീതംപകര്‍ന്ന ഗാനങ്ങള്‍.
പൊന്നാനിയുടെ പുറംകാഴ്ചകളിലേക്കും രുചിവൈവിദ്ധ്യങ്ങളിലേക്കും കൊച്ചിയിലെ ബിനാലെ കാഴ്ചകളിലേക്കും തുറന്ന സമീര്‍ താഹിറിന്റെ ക്യാമറ സിനിമക്ക് നല്കുന്ന ജീവന് വേറെതന്നെയാണ്.
തമാശയുടെ വിജയം
വളരെ ചെറുതും നിസ്സാരമായതുമായ ഒരു കഥാതന്തുവിന്റെ മനോഹരമായ ആവിഷ്ക്കാരമാണ് തമാശ. ദൈര്‍ഘ്യം കൊണ്ടും അവതരണരീതികൊണ്ടും ചെറുതെന്ന് തോന്നിപ്പിക്കുമെങ്കിലും കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ ആഴത്തിലാണ് തമാശയുടെ വിജയം.
തമാശയെ മനസ്സിലേക്ക് തിരിച്ചുപിടിച്ചാല്‍ കണ്ണാടിയാണെന്ന് ബോധ്യപ്പെടുന്നുമെന്നതിനാല് മലയാളി തന്നെയാണ് ഈ സിനിമ തിയേറ്ററില്‍ വിജയിപ്പിക്കേണ്ടതും.
എല്ലാവരും ഒരേ സ്വരത്തിൽ സിനിമയെ വിലയിരുത്തുന്നത് ഇങ്ങനെ…കണ്ടിരിക്കേണ്ട ഒരു സിനിമ … ഇത് തന്നെയാണ് ഈ സിനിമയുടെ വിജയവും
thamasha-Malayalam film Review
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...