Connect with us

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി, ജൈത്രയാത്ര തുടര്‍ന്ന് ‘ മേം ഹൂം മൂസ’; പലയിടത്തും റോഡുകള്‍ ബ്ലോക്കായി!, മൂസയെ കാണാന്‍ തിരക്കിട്ട് പ്രേക്ഷകര്‍

Malayalam

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി, ജൈത്രയാത്ര തുടര്‍ന്ന് ‘ മേം ഹൂം മൂസ’; പലയിടത്തും റോഡുകള്‍ ബ്ലോക്കായി!, മൂസയെ കാണാന്‍ തിരക്കിട്ട് പ്രേക്ഷകര്‍

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി, ജൈത്രയാത്ര തുടര്‍ന്ന് ‘ മേം ഹൂം മൂസ’; പലയിടത്തും റോഡുകള്‍ ബ്ലോക്കായി!, മൂസയെ കാണാന്‍ തിരക്കിട്ട് പ്രേക്ഷകര്‍

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ പുത്തന്‍ ചിത്രമാണ് മേം ഹൂം മൂസ. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ സുരേഷ് ഗോപിയുടെ മേക്കോവറുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. സെപ്തംബര്‍ 30 നാണ് ചിത്രം റിലീസിനെത്തിയത്. ആ ദിനം തന്നെ തിയേറ്ററുകള്‍ ഇളക്കി മറിക്കുന്ന പ്രകടനമാണ് മേം ഹൂം മൂസ കാഴ്ച വെച്ചത്.

പലയിടത്തും തിയേറ്ററുകള്‍ മാത്രമല്ല, റോഡുകളും പ്രേക്ഷകരെ കൊണ്ട് നിറഞ്ഞിരുന്നു. മൂസയെ കാണാനെത്തിയവരുടെ തിരക്ക് കാരണം ചെറിയ ബ്ലോക്കുകളും ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ മാസ്മരികപ്രകടനം തന്നെയാണ് മൂസയില്‍ കാണാനായത്. മൂസയും മറ്റ് കഥാപാത്രങ്ങളും തകര്‍ത്തുവാരിയെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. രണ്ടാം ദിവസം എത്തുമ്പോള്‍ കുടുംബ പ്രേക്ഷകരടക്കം എല്ലാവരും ഒഴുകിയെത്തുകയാണ്. മേം ഹൂം മൂസയിലൂടെ തിയേറ്ററുകള്‍ വീണ്ടും ഉണര്‍ന്നിരിക്കുകയാണ്.

സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കോര്‍ത്തിണക്കിയാണ് ജിബുവും സംഘവും ചിത്രം ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ ചില അവിശ്വസനീയമായ സാഹചര്യങ്ങളില്‍ പകച്ചുപോവുകയും അതിജീവനത്തിനായി പോരാടേണ്ടി വരികയും ചെയ്യുന്ന ലാന്‍സ് നായിക് മുഹമ്മദ് മൂസ എന്ന പട്ടാളക്കാരന്റെ കഥയാണ് മേ ഹൂം മൂസ പറയുന്നത്.

വളരെ ആഴത്തില്‍ പറഞ്ഞുപോകാവുന്ന, പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന കഥാതന്തു തന്നെയാണ് ചിത്രത്തിന്റേത്. മേല്‍വിലാസം നഷ്ടമാകുന്ന മനുഷ്യര്‍, സ്വന്തം ഐഡന്റിറ്റി തെളിയിക്കാനായി പോരാടേണ്ടി വരുന്നവര്‍, യുദ്ധമുഖങ്ങളില്‍ മരിച്ചുവീഴുന്ന, കാണാതാവുന്ന പട്ടാളക്കാര്‍…,അങ്ങനെ ജീവിതത്തിന്റെ ദശാസന്ധികളില്‍ പെട്ടുഴറുന്ന ഒരുപാട് മുഖങ്ങളെ, സംഭവങ്ങളെ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേദനയെ ഒക്കെ ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

പൊലീസ്, പട്ടാളകഥാപാത്രങ്ങളില്‍ എപ്പോഴും കസറുന്ന സുരേഷ് ഗോപിയുടെ മാനറിസവും രൂപഭാവങ്ങളും ചലനവുമൊക്കെ ലാന്‍സ് നായിക് മുഹമ്മദ് മൂസ എന്ന കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് നിസംശയം പറയാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ മനോഹരമായൊരു ദൃശ്യവിരുന്ന് മേ ഹൂം മൂസയില്‍ കാണാം.

ടൈറ്റില്‍ സോങ്ങിനിടെ സ്‌ക്രീനില്‍ മിന്നി മറയുന്ന വിഷ്വലുകള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയുള്ള ഒരു മിനിടൂറാണ്. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍ രംഗങ്ങളൊക്കെ അടങ്ങിയ വലിയൊരു ക്യാന്‍വാസാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരുക്കുന്നത്. ഛായാഗ്രാഹകനായ ശ്രീജിത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ കാഴ്ചയെ സമ്പന്നമാക്കുന്നുണ്ട്. രൂപേഷ് റെയ്ന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ.

പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top