
Malayalam Breaking News
ഇളയ ദളപതിയോടോ തലയോടോ ഇഷ്ടം കൂടുതൽ ? കാളിദാസ് ജയറാമിന്റെ മറുപടി!
ഇളയ ദളപതിയോടോ തലയോടോ ഇഷ്ടം കൂടുതൽ ? കാളിദാസ് ജയറാമിന്റെ മറുപടി!
Published on

By
സത്യന് അന്തിക്കാട് ചിത്രമായ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെയാണ് കണ്ണനെന്ന കാളിദാസ് സിനിമയില്‍ തുടക്കം കുറിച്ചത്. സിബി മലയില്‍ ചിത്രമായ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലായിരുന്നു പിന്നീട് താരപുത്രനെ കണ്ടത്. ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും താരപുത്രനെ തേടിയെത്തിയിരുന്നു.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയായിരുന്നു കാളിദാസ് നായകനായി അരങ്ങേറിയയത് . ഇടയ്ക്കിടയ്ക്ക് റിലീസ് മാറ്റിയിരുന്നുവെങ്കിലും മികച്ച പ്രതികരണമായിരുന്നു സിനിമ നേടിയത്. റിലീസിന് മുന്‍പ് തന്നെ ഗാനങ്ങള്‍ തരംഗമായി മാറിയിരുന്നു. കലാലയ പശ്ചാത്തലത്തിലൊരുക്കിയ സിനിമയായിരുന്നു ഇത്. കണ്ണനെക്കൊണ്ട് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തിലുണ്ടായിരുന്നുവെന്നും സിനിമ കണ്ടപ്പോഴാണ് അത് മാറിയതെന്നും പാര്‍വതി പറഞ്ഞിരുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തന്റെ വരവറിയിച്ചിരുന്നു കാളിദാസ് ജയറാം. സൂര്യയേയും വിജയ് യേയും കമല്‍ഹാസനേയുമൊക്കെ അനുകരിച്ച് ഞെട്ടിച്ചിരുന്നു അദ്ദേഹം. അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു താരപുത്രന്റെ പരീക്ഷണം. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് ബുദ്ധിപരമായ ഉത്തരം നല്കിയ താരപുത്രന് മാതൃകയായത്.
വിജയ് യും അജിത്തും ലിഫ്റ്റില്‍ കുടുങ്ങിയാല്‍ ഇവരിലൊരാളെ രക്ഷിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ ആരെ രക്ഷിക്കുമെന്നായിരുന്നു ചോദ്യം. ഇരുവരേയും ഒരുപാട് ഇഷ്ടമാണെന്നും അവരുടെ സ്വഭാവത്തിലെ സവിശേഷതകളെക്കുറിച്ചുമൊക്കെ പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു കാളിദാസ്.
kalidas jayaram about vijay and ajith
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...