Malayalam Breaking News
ലൂസിഫർ ടീ ഷർട്ടിൽ കൂളിംഗ് ഗ്ലാസ്സുമായി മഞ്ജു വാര്യർ ! പ്രായം പുറകിലേക്കാണോ എന്ന് ആരാധകർ !
ലൂസിഫർ ടീ ഷർട്ടിൽ കൂളിംഗ് ഗ്ലാസ്സുമായി മഞ്ജു വാര്യർ ! പ്രായം പുറകിലേക്കാണോ എന്ന് ആരാധകർ !
By
വർഷങ്ങൾ കടന്നു പോകും തോറും കൂടുതൽ ചെറുപ്പമായി വരുകയാണ് മഞ്ജു വാര്യർ . യുവതാരങ്ങൾക്കൊപ്പവും മുൻ നിര താരങ്ങൾക്കൊപ്പവും മറ്റു ഭാഷകളിലുമൊക്കെ മഞ്ജു തിളങ്ങുകയാണ്. മഞ്ജു നായികയായി ഒടുവിലെത്തിയ ചിത്രമാണ് ലൂസിഫർ .
അതിവേഗം നൂറും അമ്ബതും കോടികള്‍ നേടിയ ലൂസിഫര്‍ മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി ചിത്രമായി മാറിയിരുന്നു. രണ്ട് മാസത്തോളമായി കേരളത്തില്‍ ലൂസിഫര്‍ തരംഗമായിരുന്നു. ഇത് അവസാനിക്കുന്നില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് നടി മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം എത്തിയിരിക്കുകയാണ്.
ലൂസിഫര്‍ എന്നെഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മഞ്ജു പുറത്ത് വിട്ടിരിക്കുന്നത്. ടീ ഷര്‍ട്ട് മാത്രമല്ല കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് മഞ്ജു എത്തിയിരിക്കുന്നത്.
സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് മഞ്ജുവിന്റേതായി ഉടന്‍ വരാനിരിക്കുന്ന ചിത്രം. അതിനൊപ്പം തമിഴില്‍ ധനുഷിനൊപ്പം അഭിനയിക്കുന്ന അസുരനാണ് മറ്റൊരു ചിത്രം. എന്നാല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടിയാണ്.
manju warrier latest look
