
Tamil
ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു ! – വിവാഹ മോചനത്തിന് പിന്നാലെ ജ്വല ഗുട്ടയുമായുള്ള ബന്ധം വെളിപ്പെടുത്തി വിഷ്ണു വിശാൽ !
ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു ! – വിവാഹ മോചനത്തിന് പിന്നാലെ ജ്വല ഗുട്ടയുമായുള്ള ബന്ധം വെളിപ്പെടുത്തി വിഷ്ണു വിശാൽ !

By
രാക്ഷസനിലെ പോലീസ് വേഷത്തിലൂടെയാണ് വിഷ്ണു വിശാൽ താരമായത് . മുൻപും സിനിമയിൽ സജീവമായിരുന്നെങ്കിലും രാക്ഷസനിലെ വേഷമാണ് വിഷ്ണുവിന് ആരാധകരെ സമ്മാനിച്ചത്.ഇതിന്റെ വിജയത്തിന് പിന്നാലെ വിഷ്ണു വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തയും പുറത്തു വന്നു.
താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു വിഷ്ണു അന്ന് പറഞ്ഞത്. അതിന് പിന്നാലെ വിവാഹമോചിതനായതിന് ശേഷം വിഷ്ണുവിനെക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ പ്രചരിച്ചു.
ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. ജ്വാലക്കൊപ്പമുള്ള ചിത്രം വിഷ്ണു ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഈ വിഷയത്തിലും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്.
‘ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്’- വിഷ്ണു പറഞ്ഞു.\
നടി അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും ഇരുവരും ഉടനെ വിവാഹിതരാവുമെന്നുമായിരുന്നു പ്രചരണങ്ങള്‍. ഇതിനെതിരേ ശക്തമായ പ്രതികരണവുമായി വിഷ്ണു രംഗത്ത് വരികയും ചെയ്തിരുന്നു.
vishnu vishal about jwala ghutta
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...