
Malayalam Breaking News
ഈദ് നിസ്കാരത്തിനു ഇത്തവണ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും !
ഈദ് നിസ്കാരത്തിനു ഇത്തവണ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും !
Published on

By
ആചാരങ്ങളും അനുഷ്ടാനങ്ങളും കൃത്യമായി പാലിക്കുന്ന ആളാണ് മമ്മൂട്ടി . തിരക്കുകൾക്കിടയിലും നിസ്കാരത്തിനു മുടക്കം വരുത്തില്ല താരം . ഇത്തവണത്തെ പെരുന്നാളിന് ദുൽഖർ സൽമാനൊപ്പമാണ് മമ്മൂട്ടി പള്ളിയിലേക്ക് എത്തിയത്. ഇവരുടെ വരവിനിടയിലെ വീഡിയോ ഫാന്‍സ് പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ ആരേയും ഗൗനിക്കാതെ നടന്നുനീങ്ങുകയാണ് മമ്മൂട്ടി. പിന്നാലെയായി ദുല്‍ഖര്‍ സല്‍മാനും.
മഞ്ഞനിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. നീല ഷര്‍ട്ടും ജീന്സുമായാണ് ദുല്‍ഖര്‍ സല്‍മാനും എത്തിയത്. മറ്റുള്ളവര്‍ക്കൊപ്പമിരുന്ന് നിസ്കരിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. മൈക്കുകളുമായി പലരും അടുത്തേക്ക് ചെന്നുവെങ്കിലും പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ലാതെ പതിവ് ചിരിയുമായി നടന്നുനീങ്ങുന്ന മെഗാസ്റ്റാറിനേയും വീഡിയോയില്‍ കാണാം. താരജാഡകളില്ലാതെ തനിസാധാരണക്കാരാനായണ് അദ്ദേഹം പള്ളിയിലേക്ക് എത്താറുള്ളത്. ആ വരവിനിടയില്‍ സെല്‍ഫിയെടുക്കാനെത്തുന്നവരെ അദ്ദേഹം സ്നേഹപൂര്‍വ്വം ശാസിക്കാറുമുണ്ട്. പ്രാര്‍ത്ഥനയ്ക്കായി വരുമ്ബോള്‍ അത് ചെയ്ത് പോവുകയെന്ന ഉപദേശവും നല്‍കാറുണ്ട്.
കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിനായി ചെലവഴിക്കാന്‍ സമയം നീക്കി വെക്കാറുണ്ട് മമ്മൂട്ടി. നമ്മളെ മാത്രം കാത്തിരിക്കുന്നവരാണ് അവരെന്നും അക്കാര്യത്തെക്കുറിച്ച് എന്നും ഓര്‍മ്മ വേണമെന്നുമാണ് അദ്ദേഹം പറയാറുള്ളത്. യുവതാരങ്ങളില്‍ പലരും അദ്ദേഹത്തെ മാതൃകയാക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
mammootty and dulquer salman eid
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...