ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ . പെരുന്നാൾ റിലീസ് ആയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത് .ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ സീനുകളില്‍ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ ശ്യാം കൗശല്‍.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ എനര്‍ജി ഇന്നും പഴയതുപോലെ ഉണ്ടെന്നും ചിത്രത്തിലെ എല്ലാ ആക്ഷന്‍ രംഗങ്ങളും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബജ്റംഗി ഭായ്ജാന്,കൃഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ആക്ഷന്‍രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട് ശ്യാം കൗശല്‍.
കേരളത്തിലും ഛത്തീസ്ഗഡിലും ആയിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. കസബ, അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. അനുരാഗ കരിക്കിന് വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹര്‍ഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു സോഷ്യോ പൊളിറ്റിക്കല്‍ മൂവിയായ ഉണ്ട പത്തുകോടിക്ക് പുറമേ നിര്‍മ്മാണച്ചിലവ് ഉള്ള ഒരു ചിത്രമാണ് . ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം ഒരു കൂട്ടം യുവ താരങ്ങളും അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...