യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന് വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ .
. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.
ചിത്രത്തിന്റെ പ്രൊമോ ഗാനം എത്തിയിരിക്കുകയാണ് . ശങ്കർ മഹാദേവന്റെ മാന്ത്രിക ശബ്ദത്തിലാണ് ഗാനമെത്തുക . വിജിത്ത് നമ്പ്യാർ തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് . റഫീഖ് അഹമ്മദിന്റെ വരികളാണ് . ഓർക്കുന്നു ഞാനാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അടുത്ത ആഴ്ചയോടെ പ്രേക്ഷകരിലേക്ക് എത്തും.
ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന് വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ മനേഷ് കൃഷ്ണന് നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചന്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...