Connect with us

ഒന്‍പതാമത് ഭരത് മുരളി പുരസ്‍കാരം സംവിധായകന്‍ വിജിത് നമ്ബ്യാര്‍ക്ക്

News

ഒന്‍പതാമത് ഭരത് മുരളി പുരസ്‍കാരം സംവിധായകന്‍ വിജിത് നമ്ബ്യാര്‍ക്ക്

ഒന്‍പതാമത് ഭരത് മുരളി പുരസ്‍കാരം സംവിധായകന്‍ വിജിത് നമ്ബ്യാര്‍ക്ക്

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്‍കാരത്തിന് മികച്ച നവാഗത സംവിധായകനായി ‘മുന്തിരിമൊഞ്ചന്‍’ എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്ബ്യാരെ തെരഞ്ഞെടുത്തു.’

എം എ റഹ്മാന്‍ ചെയര്‍മാനും തിരക്കഥാകൃത്ത് ഷൈലേഷ് ദിവാകരന്‍, ചിത്രകാരന്‍ സുധീഷ് കണ്ടമ്ബുള്ളി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‍കാര നിര്‍ണ്ണയം നടത്തിയത്. സംഗീതത്തിന് പ്രാധാന്യം നല്‍കി പോപ്പുലര്‍ ഫോര്‍മാറ്റില്‍ ചെയ്ത വ്യത്യസ്ഥമായ ചിത്രമാണിതെന്നും കഥയുമായി ഉപകഥകളുടെ സംയോജനം മികവുറ്റതാക്കിയെന്നും അവാര്‍ഡ് ജൂറി വിലയിരുത്തി. പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്‍റെ ശിഷ്യന്‍ കൂടിയാണ് വിജിത്. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ്.

10,001 രൂപയും പ്രശസ്‍തിപത്രവും ഫലകവുമടങ്ങിയ പുരസ്‍കാരം സെപ്റ്റംബര്‍ അവസാനം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച്‌ സമര്‍പ്പിക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ എം സി രാജനാരായണന്‍, പി എം കൃഷ്ണകുമാര്‍, ഉണ്ണി, സുരേന്ദ്രപണിക്കര്‍ എന്നിവര്‍ അറിയിച്ചു.

about vijith nambyar

More in News

Trending

Recent

To Top