
Malayalam
10 ഭാഷകളിൽ മരയ്ക്കാർ എത്തും; 100 കോടിചിത്രത്തിന്റെ ജിസിസി വിതരണാവകാശം ഫാര്‍സ് സ്വന്തമാക്കി !
10 ഭാഷകളിൽ മരയ്ക്കാർ എത്തും; 100 കോടിചിത്രത്തിന്റെ ജിസിസി വിതരണാവകാശം ഫാര്‍സ് സ്വന്തമാക്കി !

മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ കേരളം വളരെയധികം ചര്‍ച്ച ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. കുഞ്ഞാലി മരക്കാരുടെ കഥ പറയാനെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
സിനിമ വലിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള മുന്നൊരുക്കത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം സിനിമയുടെ ജിസിസി അടക്കമുള്ള സെന്ററുകളിലെ വിതരണവകാശം വിറ്റ് പോയി എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. റിലീസ് തീയ്യതി പോലും തീരുമാനിക്കുന്നതിന് മുന്‍പാണ് സിനിമയുടെ മറ്റ് ബിസിനസുകള്‍ നടക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഇതേ കഥ പറയുന്ന രണ്ട് സിനിമകളായിരുന്നു മലയാളത്തില്‍ പ്രഖ്യാപിച്ചത്. ഒന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നതും മറ്റൊന്ന് മോഹന്‍ലാലിന്റേതുമാണ്. മമ്മൂട്ടി ചിത്രമാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും സിനിമ വൈകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഒടുവില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ വരികയാണ്. ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. വിതരണാവകാശം കൈമാറി ഈ വര്‍ഷം അവസാനത്തോടെ ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യം വെച്ചിരിക്കുന്ന സിനിമയുടെ ആഗോള റിലീസ് ഗംഭീരമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്റര്‍നാഷ്ണലിന് കൈമാറി. ഈ സെന്ററുകളിലടക്കം ലോകത്ത് എല്ലായിടത്തും വമ്പന്‍ റിലീസായി മരക്കാര്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
വമ്പന്‍ ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പത്ത് ഭാഷകളില്‍ ഒന്നിച്ച് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അങ്ങനെ റിലീസ് ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ അടുത്ത വിസ്മയമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാറും. ഏറ്റവും ചെലവേറിയ സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ് ചെയ്ത സമയത്ത് സംവിധായകന് പ്രിയദര്‍ശനായിരുന്നു മുടക്ക് മുതലിനെ കുറിച്ച് വ്യക്തമാക്കിയത്. നൂറ് കോടിയോളം മുതല്‍ മുടക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
marakkar arabikkadalinte simham relese in ten languages
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...