Connect with us

ലാലേട്ടന്റെ പിറന്നാൾ ദിവസം ലാലേട്ടൻ എനിക്കാണ് സമ്മാനം തന്നത്;മോഹൻലാൽ ആദ്യമായി തന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത സന്തോഷം പങ്കുവച്ച് ആർ ജെ നീനു !

Malayalam

ലാലേട്ടന്റെ പിറന്നാൾ ദിവസം ലാലേട്ടൻ എനിക്കാണ് സമ്മാനം തന്നത്;മോഹൻലാൽ ആദ്യമായി തന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത സന്തോഷം പങ്കുവച്ച് ആർ ജെ നീനു !

ലാലേട്ടന്റെ പിറന്നാൾ ദിവസം ലാലേട്ടൻ എനിക്കാണ് സമ്മാനം തന്നത്;മോഹൻലാൽ ആദ്യമായി തന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത സന്തോഷം പങ്കുവച്ച് ആർ ജെ നീനു !

മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ പിറന്നാൾ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്
മെയ് 21ന് ജന്മദിനം ആഘോഷിച്ച ലാലേട്ടന് പിറന്നാൾ ആശംസകളുമായി ഒട്ടേറെ സിനിമ താരങ്ങളും കായിക താരങ്ങളും രംഗത്തെത്തിയിരുന്നു. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയായിരുന്നു പിറന്നാൾ ദിവസം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിച്ചത്. ആർ.ജി നീനു ഒരുക്കിയ വളരെ രസകരമായ ഒരു പിറന്നാൾ ആശംസ ഇഷ്ടപ്പെട്ട ലാല്ലേട്ടൻ തന്റെ ഫേസ്ബുക്ക് പേജിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. മോഹൻലാൽ എന്ന വ്യക്തി തന്റെ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് വിഡിയോയിൽ വ്യക്തമായി നീനു പറയുന്നുണ്ട്. മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും വിഡിയോ ഏറ്റടുക്കുകയും വലിയ തോതിൽ ഷെയറും ചെയ്തിരുന്നു. ലാല്ലേട്ടന്റെ ഈ സ്‌നേഹത്തിന് നന്ദി സൂചകമായി ആർ.ജെ നീനു ഒരു പോസ്റ്റ് തന്നെ പേജിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. തന്റെ പേജിൽ മാത്രം ഒതുങ്ങി പോകേണ്ട വിഡിയോ മോഹൻലാൽ എന്ന നടനിലേക്ക് എത്തിച്ച മെന്റലിസ്റ്റ് ആദിയ്ക്ക് നന്ദി അറിയിക്കുന്നുണ്ട്.

ആർ.ജെ നീനുവിന്റെ കുറിപ്പ് വായിക്കാം :-
“കഴിഞ്ഞ 3 ദിവസങ്ങളായി എനിക്ക് മെസ്സേജുകളിലൂടെയും ഫോൺ കാൾ കളിലൂടെയും ലഭിച്ചു കൊണ്ടിരിക്കുന്ന നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി… 🙏🙏
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, നേരിട്ട് പരിചയമില്ലാത്ത എന്നോട് നിങ്ങൾ എല്ലാവരും കാണിച്ച സ്നേഹത്തിനു എന്താണ് പകരം നൽകുക എന്നെനിക് അറിയില്ല…☺️☺️☺️
മോഹൻലാൽ എന്ന വ്യക്തിക്ക് മലയാളികളുടെ മനസ്സിൽ എത്ര വലിയ സ്ഥാനം ആണ് ഉള്ളത് എന്ന് ഇതിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു…
ലാലേട്ടാ….Mohanlal ലാലേട്ടന്റെ പിറന്നാൾ ദിവസം ലാലേട്ടൻ എനിക്കാണ് സമ്മാനം തന്നത്..
മോഹൻലാൽ എന്നാ മഹാ നടന്റെ, വ്യക്തിയുടെ ആരാധിക എന്ന നിലയിൽ ചെയ്ത ആ ആശംസ വീഡിയോ കണ്ടു എന്നെ നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിക്കാൻ ലാലേട്ടൻ കാണിച്ച ആ മനസ്സ്, ആ വീഡിയോ സ്വന്തം ഫേസ്ബുക് പേജ് il പോസ്റ്റ്‌ ചെയ്യാൻ കാണിച്ച ആ സ്നേഹം… ഇതിനൊക്കെ എങ്ങിനെ ആണ് ഞാൻ നന്ദി പറയുക..,സന്തോഷം പ്രകടിപ്പിക്കുക… 😘😘😘
എന്റെ ഫേസ്ബുക് പേജ് ഇൽ മാത്രമായി ഒതുങ്ങി പോവേണ്ടിയിരുന്ന ആ വീഡിയോ മോഹൻലാൽ എന്നാ വ്യക്തിയിലേക്കെത്തിച്ച മെന്റലിസ്റ് ആതി…Mentalist Aathi ഒരു നന്ദി വാക്കിൽ ഒതുക്കാവുന്നതല്ല.. എങ്കിലും ഒരു പരിചയവും ഇല്ലാത്ത എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത ആ കാര്യം എനിക്കത്ര വലുതാണെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല… ☺️☺️☺️
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…
ആ വീഡിയോ ഏറ്റെടുത്ത ഫേസ്ബുക് പേജുകൾ, ലാലേട്ടനെ സ്നേഹിക്കുന്നവർ, ഷെയർ ചെയ്ത വ്യക്തികൾ, മോഹൻലാൽ ഫാൻസ്‌ അസോസിയേഷനുകൾ, ലാൽ കെയർ, versitile media, അങ്ങിനെ എല്ലാവരോടും…. 💚💙💜
ആ വീഡിയോയിലെ വാക്കുകൾക് ജന്മം നൽകിയ ജിബിൻ… RJ Jibin നിങ്ങളുടെ വാക്കുകളായിരുന്നു ആ വീഡിയോയുടെ യഥാർത്ഥ ശക്തി…❤️🧡💛
ശബ്ദം കൊണ്ടുള്ള രഞജിത്തേട്ടൻ മാജിക്ക് ഈ വിഡിയോയിലും ഞാൻ കണ്ടു.. കൂടെ അലന്റെ സപ്പോർട്ടും…
സ്നേഹത്തോടെയും നന്ദിയോടെയും ചേർത്തുനിർത്തുന്നു ഖത്തർ റേഡിയോ മലയാളം 98.6, ഒപ്പം എല്ലാ പിന്തുണയും തന്നു കൂടെ നിന്ന അൻവർ സർ, ഗഫൂർ സാർ,നൗഫൽ ഇക്ക, രതീഷേട്ടൻ, റിജാസ് ഇക്ക, ഷിഫിൻ ചേട്ടൻ, അജ്മൽ, അജു, വജിഹ, പാർവതി, സൂരജ് അങ്ങിനെ എല്ലാവരോടും…. 😍😍
മോഹൻലാൽ എന്ന അഭിനയ പ്രതിഭയ്ക്ക് ലോക ജനതയ്ക്കു ഇടയിൽ ഉള്ള സ്വീകാര്യതയുടെ ഒരു ചെറിയ അംശമാണ് ആ വീഡിയോയ്കും ലഭിച്ചത്…
ഒരിക്കൽ കൂടി നന്ദിയുണ്ട്, ലാലേട്ടനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഓരോ ആരാധകരോടും…
സ്നേഹം മെസ്സേജുകളിലൂടേയും, ഫോൺവിളികളിലൂടെയും അറിയിച്ചവരോട്…💞💞
2019 മെയ്‌ 21 ജീവികതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാക്കാൻ കൂടെ നിന്ന എല്ലാവരോടും ഒരുപാട് ഒരുപാട് സ്നേഹം…. 💓❣️💓”

മോഹൻലാൽ ആദ്യമായാണ് ഇത്തരം ഒരു വിഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുന്നത്.

r j neenu facebook post in mohanlal’s birthday

Continue Reading
You may also like...

More in Malayalam

Trending