
Malayalam
തനിക്ക് ആ സ്വപ്നം സാക്ഷാത്കരിക്കാൻ 15 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്ന് നൈല ഉഷ !!!
തനിക്ക് ആ സ്വപ്നം സാക്ഷാത്കരിക്കാൻ 15 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്ന് നൈല ഉഷ !!!

അവതാരകയായും നടിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൈല ഉഷ. തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം നേടിയ സന്തോഷത്തിലാണ് നൈല ഉഷ. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദിനെ കണ്ട സന്തോഷത്തിലാണ് നൈല ഉഷ.
നൈല ഉഷയുടെ ഫേസ്ബുക്ക് പോസ്റ്റ്
യുഎഇയില്‍ ജീവിക്കുന്ന ഏതൊരാളുടെയും സ്വപ്നം അതെന്തായിരിക്കും. തനിക്ക് ആ സ്വപ്നം സാക്ഷാത്കരിക്കാൻ 15 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ നൈല ഉഷ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദിനെ സന്ദര്‍ശിക്കണമെന്നത് യുഎഇയിൽ താമസിക്കുന്നവരുടെ സ്വപ്നമായിരിക്കുമെന്ന് ഉറപ്പ്. 15 വര്‍ഷം കാത്തിരുന്ന ശേഷമാണ് തനിക്ക് ആ അവസരം ലഭിച്ചത് – നൈല ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. കുറിപ്പിനൊപ്പം അദ്ദേഹവുമൊപ്പുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയുമാണ് താരം.
കഴിഞ്ഞ ദിവസത്തെ ഒരു ഇഫ്താറിനിടെയാണ് ദുബായ് ഭരണാധികാരിയെ കാണാനും സംസാരിക്കാനും നൈലയ്ക്ക് അവസരം ലഭിക്കുകയാണ്ടായത്. ഷൈഖ് മുഹമ്മദിനെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും ഈ രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കും ഷൈഖ് മുഹമ്മദിന് നന്ദി അറിയിക്കുന്നുവെന്നും ഈയൊരവസരം ഒരുക്കിയ ദുബായ് മീഡിയ ഓഫീസിനും നൈല ഫേസ്ബുക്ക് പോസ്റ്റില്‍ നന്ദി പറയുന്നുണ്ട്. സിനിമയിലെത്തും മുമ്പ് ദുബായില്‍ റേഡിയോ അവതാരകയായിരുന്നു നൈല.
nyla usha facebook post
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....